കേരളം

എ കെ സുധീര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി, മാളികപ്പുറം മേല്‍ശാന്തിയായി എം എസ് പരമേശ്വരന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു

സമകാലിക മലയാളം ഡെസ്ക്

ശബരിമല: ശബരിമലയിലെ പുതിയ മേല്‍ശാന്തിയെ തെരഞ്ഞെടുത്തു. എ കെ സുധീര്‍ നമ്പൂതിരിയാണ് പുതിയ മേല്‍ശാന്തി. മലപ്പുറം തിരുനാവായാ സ്വദേശിയാണ് എ കെ സുധീര്‍ നമ്പൂതിരി. മാളികപ്പുറം മേല്‍ശാന്തിയായ എം എസ് പരമേശ്വരന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. എറണാകുളം പുളിയനം സ്വദേശിയാണ് പരമേശ്വരന്‍ നമ്പൂതിരി. 

ശബരിമല മേല്‍ശാന്തിയെ എട്ടാമത്തെ നറുക്കെടുപ്പിലും മാളികപ്പുറം മേല്‍ശാന്തിയെ നാലാമത്തെ നറുക്കെടുപ്പിലുമാണ് തെരഞ്ഞെടുത്തത്. ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നതിന് പിന്നാലെയാണ് പുതിയ മേല്‍ശാന്തിമാരെ തെരഞ്ഞെടുത്തത്. മേല്‍ശാന്തിയാവാനുള്ള അഭിമുഖത്തിന് ശേഷം 18 പേരാണ് അന്തിമ പട്ടികയില്‍ ഉണ്ടായിരുന്നത്. അടുത്ത മണ്ഡലമാസം മുതല്‍ ഒരു വര്‍ഷത്തേക്കാണ് പുതിയ മേല്‍ശാന്തിമാര്‍ തുടരുക. ഇവര്‍ക്ക് നിലവിലെ മേല്‍ശാന്തിമാരുടെ നേതൃത്വത്തില്‍ ഒരു മാസത്തെ പരിശീലനം നല്‍കും. 

വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തിയായിരുന്ന വി എന്‍ വസുദേവന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ തുറന്ന് ദീപം തെളിയിച്ചു. ചിങ്ങം ഒന്നിന് പുലര്‍ച്ചെ 5ന് മേല്‍ശാന്തി ക്ഷേത്ര നട തുറന്ന് നിര്‍മാല്യവും, നെയ്യഭിഷേകവും നടത്തി. ക്ഷേത്ര നട തുറന്നിരിക്കുന്ന അഞ്ച് ദിവസങ്ങളില്‍ നെയ്യഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവയുണ്ടാവും. പതിവ് പൂജകള്‍ക്ക് പുറമെയാണിത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം