കേരളം

ബൈക്കിന് സൈഡ് നല്‍കിയില്ല: കോഴിക്കോട് യുവാവിനും സഹോദരിക്കും ക്രൂരമര്‍ദനം; പൊലീസ് കേസെടുത്തു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് ഈങ്ങാപ്പുഴയില്‍ നടുറോഡില്‍ സഹോദരങ്ങള്‍ക്ക് ക്രൂരമര്‍ദനം. ബൈക്കിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ചാണ് യുവാവിനെയും സഹോദരിയെയും മര്‍ദിച്ചത്. റഫീഖ് എന്നയാളാണ് മര്‍ദിച്ചത് എന്ന് ഇവര്‍ പരാതിയില്‍ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ താമരശ്ശേരി പൊലീസ് കേസെടുത്തു. സഹോദരങ്ങളെ മര്‍ദിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. 

വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം.  ചെലവൂരിലെ ജോലിസ്ഥലത്ത് നിന്ന് സഹോദരിയെ കൂട്ടി ബൈക്കില്‍ പുതുപ്പാടിയിലെ വീട്ടിലേക്ക് പോവുകയായിരുന്നു യുവാവ്. ഈങ്ങാപ്പുഴ പെട്രോള്‍ പമ്പിന് സമീപം വെച്ചാണ് ബൈക്കിന് സൈഡ് നല്‍കിയില്ലെന്ന് പറഞ്ഞ്  റഫീക്ക്   ഇവരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തത്. 

ബൈക്ക് റോഡിനരികിലേക്ക് നിര്‍ത്തി അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതോടെ റഫീഖ് ക്രൂരമായ മര്‍ദ്ദനം തുടങ്ങി. യുവാവിനെ ചവിട്ടി താഴേയിട്ടു. ബൈക്കും യുവാവും മറിഞ്ഞ് വീഴുന്നത് സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ശരീരമാസകലം പരിക്കേറ്റ യുവാവ് താമരശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

ചിലര്‍ സംഭവം ഒത്തുതീര്‍ക്കാനായി രംഗത്ത് വന്നു. എന്നാല്‍ ഈ ദൃശ്യങ്ങള്‍ പുറത്തായതോടെ പൊലീസില്‍ പരാതിപ്പെടണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തി. ഇതോടെ സഹോദരങ്ങള്‍ താമരശേരി പൊലീസില്‍ പരാതി നല്‍കി. പൊലീസ് റഫീഖിനെതിരെ സ്ത്രീകളെ അപമാനിച്ച വകുപ്പ് ഉള്‍പ്പെടെ ചുമത്തി കേസ്സെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി