കേരളം

വിദ്യാര്‍ത്ഥിനിയുടെ ഷൂസിനുളളില്‍ മൂര്‍ഖന്‍ കുഞ്ഞ്, പരിഭ്രാന്തി; വീഡിയോ പങ്കുവച്ച് വാവ സുരേഷ് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പാദരക്ഷകള്‍ അശ്രദ്ധമായി ഇടുന്നതിനെതിരെയുളള മുന്നറിയിപ്പുകള്‍ നിരവധിയാണ് സോഷ്യല്‍മീഡിയയിലും മറ്റുമായി പ്രചരിക്കുന്നത്. ഇഴജന്തുക്കള്‍ ഉണ്ടാകാനുളള സാധ്യതയാണ് മുഖ്യമായി മുന്നറിയിപ്പുകളില്‍ പറയുന്നത്. മഴക്കാലത്താണ് ഇഴ ജന്തുക്കള്‍ നമ്മുടെ പാദരക്ഷകളില്‍ കൂടുതലായി വിശ്രമിക്കാനെത്തുന്നത്. ഷൂസിനകത്തും ചെരുപ്പിനുള്ളിലുമൊക്കെ നമ്മളറിയാതെ മരണക്കെണിയുമായി അവ ഇരിപ്പുമുണ്ടാകും. അത്തരമൊരു ഞെട്ടിപ്പിക്കുന്ന അനുഭവത്തിന്റെ നേര്‍സാക്ഷ്യം പങ്കുവയ്ക്കുകയാണ് വാവ സുരേഷ്.

തിരുവനന്തപുരം കരിക്കകത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ഷൂസില്‍ നിന്നും കണ്ടെത്തിയ മൂര്‍ഖന്‍ കുഞ്ഞാണ് കുറച്ചു സമയത്തേക്കെങ്കിലും ഭീതി പരത്തിയത്. സംഭവത്തിന്റെ വിഡിയോ വാവ സുരേഷ് തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവച്ചത്. കുട്ടികള്‍ ഷൂസ് ഇടുമ്പോള്‍ സൂക്ഷിക്കണമെന്ന സന്ദേശവും വാവ സുരേഷ് പങ്കുവയ്ക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു