കേരളം

കവളപ്പാറയില്‍ റഡാറിനും തോല്‍വി; ആറ് മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു, മരണസംഖ്യ 46

സമകാലിക മലയാളം ഡെസ്ക്

കവളപ്പാറ: കവളപ്പാറ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടി ഭൂഗര്‍ഭ റഡാര്‍ ഉപയോഗിച്ചുകൊണ്ടുള്ള തെരച്ചിലും ഫലം കണ്ടില്ല. പ്രദേശത്ത് വെള്ളത്തിന്റെ അളവ് കൂടുതലായതുകൊണ്ടാണ് തെരച്ചിലിന് തടസ്സം നേരിട്ടിരിക്കുന്നത്. ഇന്ന് നടത്തിയ തെരച്ചിലില്‍ ആറുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തിട്ടുണ്ട്. ഇതോടെ മരണസംഖ്യം 46ആയി. 

അത്യാധുനിക ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാറാണ് തെരച്ചലിന് എത്തിച്ചിരുന്നത്. എന്നാല്‍ വലിയതോതില്‍ വെള്ളത്തിന്റെ സാന്നിധ്യമുള്ളത് തിരിച്ചടിയായെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഹൈദരാബാദില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് ഗ്രൗണ്ട് പെനിട്രേറ്റിങ്ങ് റഡാര്‍ സംവിധാനം കരിപ്പൂരില്‍ എത്തിച്ചത്. ദുരന്തമേഖലയിലെ ചതുപ്പ് നിറഞ്ഞ പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിക്കാതെ വന്നതോടെയാണ് റഡാര്‍ സംവിധാനം കൊണ്ടുവന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്