കേരളം

നടുറോഡില്‍ ഡ്യൂക്ക് ബൈക്കില്‍ ഷോയും സ്റ്റണ്ടിങ്ങും ; ഫ്രീക്കന്‍മാരെ വീട്ടില്‍ ചെന്ന് പൊക്കി മോട്ടോര്‍ വാഹനവകുപ്പ്, ശിക്ഷ

സമകാലിക മലയാളം ഡെസ്ക്

കോട്ടയം : നടുറോഡില്‍ അഭ്യാസപ്രകടനം നടത്തിയ ഫ്രീക്കന്‍മാരെ കയ്യോടെ പിടിച്ച് മോട്ടോര്‍ വാഹന വകുപ്പ്.  ഈരയില്‍ക്കടവ് റോഡില്‍ ഡ്യൂക്ക് ബൈക്കില്‍ ഷോയും സ്റ്റണ്ടിങ്ങും നടത്തിയ നാലംഗ സംഘത്തെയാണ് പിടികൂടിയത്. ഇവരുടെ വീട്ടിലെത്തി ബൈക്കുള്‍പ്പെടെയാണ് അധികൃതര്‍ പിടിച്ചെടുത്തത്. 

ബൈക്കുകള്‍ അമിത വേഗത്തിലോടിച്ചും റേസിങ്ങും സ്റ്റണ്ടിങ്ങും നടത്തി നാട്ടുകാരെ ഭയപ്പെടുത്തിയ നാല് ഇരുചക്രവാഹന സ്റ്റണ്ടിങ് വീരന്മാരായ യുവാക്കളാണ് പിടിയിലായത്. ബൈക്കില്‍ പായുന്ന യുവാക്കള്‍ ബൈക്ക് വീല്‍ ചെയ്യുന്നതും, ചിത്രം പകര്‍ത്തുന്നതും പതിവായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധന സംഘം സിസിടിവി ക്യാമറകള്‍ പരിശോധിച്ച് ബൈക്കുകളുടെ നമ്പര്‍ കണ്ടെത്തി യുവാക്കളെ വീട്ടിലെത്തി വലയിലാക്കുകയായിരുന്നു.

കഴിഞ്ഞദിവസം എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം അധികൃതര്‍ പരിശോധനയ്ക്ക് എത്തിയപ്പോള്‍ കണ്ടത് ഒറ്റവീലില്‍ ബൈക്ക് വട്ടംകറക്കുകയും ആകാശത്തില്‍ ഉയര്‍ന്നുപൊങ്ങി ചാടുകയും ചെയ്യുന്ന യുവാക്കളെയാണ്. ഉദ്യോഗസ്ഥര്‍ അടുത്തെത്തിയതോടെ ഇവര്‍ സ്ഥലം കാലിയാക്കി. തുടര്‍ന്ന് പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചാണ് നമ്പരും വിലാസവും എടുത്തത്. 

മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ആര്‍ടിഒ ടോജോ എം തോമസിന്റെ നേതൃത്വത്തിലായിരുന്നു നടപടി. പിടിച്ചെടുത്ത നാല് ബൈക്കുകളും മോട്ടോര്‍ വാഹന വകുപ്പ് പൊലീസിന് കൈമാറി.  പിടിച്ചെടുത്ത ബൈക്കുകളില്‍ ചിലതിന് പിന്‍വശത്ത് നമ്പര്‍ പ്ലേറ്റ് ഉണ്ടായിരുന്നില്ല. ചിലതില്‍ നമ്പര്‍ പ്ലേറ്റ് മറച്ചുവച്ചാണ് ഓടിച്ചിരുന്നത്. അപകടകരമായി വാഹനം ഓടിച്ചതിനും ലൈസന്‍സും മറ്റുരേഖകളും ഇല്ലാതെ ഡ്രൈവിങ് നടത്തിയതിനും പരിശോധനാ സംഘം കൈകാട്ടിയിട്ടും വാഹനം നിര്‍ത്താതിരുന്നതിനും അനധികൃതമായി വാഹനങ്ങള്‍ രൂപമാറ്റം വരുത്തിയതിനും അടക്കം യുവാക്കള്‍ക്കെതിരെ കേസെടുത്തു. 

ലൈസന്‍സില്ലാത്തതെ വാഹനം ഓടിച്ചതിന് 1500 രൂപയും അപകടകരമായി വാഹനം ഓടിച്ചതിന് 1000 രൂപയും പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയതിന് 1500 രൂപയും രൂപമാറ്റം വരുത്തിയതിന് 2000 രൂപയും പിഴയായി ഈടാക്കും. പിഴ ചുമത്തിയതിനു പിന്നാലെ മോട്ടോര്‍ വാഹന വകുപ്പിന്റെ റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റുമായി എത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി