കേരളം

കൊതുകുവലയ്ക്കും സൈക്കിളിനും ഇനി ലോണ്‍ ഇല്ല;സര്‍ക്കാര്‍ ജീവനക്കാരുടെ മുന്‍കൂര്‍ വായ്പ സംവിധാനം നിര്‍ത്തലാക്കി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കൊതുകു വലയും സൈക്കിളും വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ഇനി വായ്പയ്ക്കായി സര്‍ക്കാരിനെ സമീപിക്കേണ്ടതില്ല. ഇതു രണ്ടും വാങ്ങാനുള്ള മുന്‍കൂര്‍ വായ്പാ സംവിധാനം സര്‍ക്കാര്‍ നിര്‍ത്തലാക്കി. കാലങ്ങളായി തുടരുന്ന വായ്പാ പ്രക്രിയയാണ് കാലഹരണപ്പെട്ടെന്ന് കണ്ടു നിര്‍ത്തലാക്കുന്നതെന്ന് ഇതു സംബന്ധിച്ച ധനവകുപ്പിന്റെ ഉത്തരവില്‍ പറഞ്ഞു. 

വായ്പയ്ക്ക് അപേക്ഷിക്കുന്ന ജീവനക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞുവരുന്ന സാഹചര്യവും പരിഗണിച്ചാണ് തീരുമാനം. നിലവില്‍ സൈക്കിള്‍ വാങ്ങാന്‍ 2000 രൂപയും കൊതുകുവല വാങ്ങാന്‍ 200 രൂപയുമാണ് മുന്‍കൂര്‍ വായ്പ. 2006 സെപ്റ്റംബറിലാണ് ഏറ്റവുമൊടുവില്‍ വായ്പത്തുക വര്‍ധിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

പ്രസിഡന്റ് പദത്തിൽ അഞ്ചാം വട്ടം; പുടിൻ വീണ്ടും അധികാരമേറ്റു

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം