കേരളം

തുഷാര്‍ വെള്ളാപ്പള്ളി യുഎഇയില്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

അജ്മാന്‍ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റില്‍. യുഎഇയിലെ അജ്മാനിലാണ് അറസ്റ്റിലായത്. 

അറസ്റ്റ് ചെയ്തതിന് ശേഷം ദുബായ് നൈഫ് പൊലീസ് സ്റ്റേഷന്‍ സെല്ലില്‍ നിന്ന് അജ്മാനിലെ ജയിലിലേക്ക് തുഷാറിനെ മാറ്റി. ചെക്ക് കേസിലാണ് തുഷാറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നല്‍കിയെന്നാണ് കേസ്.

20 കോടി രൂപയ്ക്കടുത്ത വണ്ടിച്ചെക്ക് നല്‍കിയെന്ന തൃശൂര്‍ സ്വദേശി നാസിന്‍ അബ്ദുള്ളയുടെ പരാതിയിലാണ് ഇപ്പോള്‍ അറസ്റ്റുണ്ടായിരിക്കുന്നത്. പത്ത് വര്‍ഷം മുന്‍പ് നടന്ന സംഭവമാണ് അറസ്റ്റിലേക്ക് നയിച്ചത്.

ഒത്തുതീര്‍പ്പിനെന്ന പേരില്‍ അജ്മാനിലേക്ക് തുഷാറിനെ വിളിച്ചു വരുത്തുകയായിരുന്നു.  10 മില്യണ്‍ യുഎഇ ദിര്‍ഹത്തിന്റെ വണ്ടിച്ചെക്ക് നല്‍കിയെന്നാണ് പരാതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി