കേരളം

'അടുത്തത് ആരാണെന്നറിയാനുള്ള വേവലാതിയാണ് നേതാക്കള്‍ക്കെല്ലാം'

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  ഐഎന്‍എക്‌സ് മാക്‌സ് അഴിമതികേസില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍ രംഗത്തെത്തി. അഴിമതിക്കാരെല്ലാം കുടുങ്ങും. ചെട്ട്യാര്‍ ഹരിശ്ചന്ദ്രനായതുകൊണ്ടൊന്നുമല്ല ഇവര്‍ ബഹളം വെക്കുന്നത്. അടുത്തതാരാണെന്നറിയാനുള്ള വേവലാതിയാണ് നേതാക്കള്‍ക്കെല്ലാമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

അമ്മയും മകനും അഴിമതിക്കേസ്സില്‍ ജാമ്യമെടുത്തിട്ടാണ് വീരവാദം മുഴക്കുന്നത്. അളിയന്‍ ഏതാണ്ട് ആജീവനാന്തം അകത്താകുമെന്നുറപ്പാണ്. മടിയില്‍ കനമില്ലാത്തതുകൊണ്ട് അമിത് ഷായ്ക്കും മോദിക്കും പേടിക്കാനില്ല. കള്ളനു കഞ്ഞിവെക്കാത്ത സര്‍ക്കാരാണ് ഇന്ദ്രപ്രസ്ഥത്തിലുള്ളതെന്ന് ഇന്ത്യ തിരിച്ചറിയാന്‍ പോകുന്നതേയുള്ളൂവെന്നും സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം : 

നിങ്ങളെന്താ അഴിമതിക്കാരെ പിടിക്കാത്തതെന്നായിരുന്നു പ്രതിപക്ഷവും മാധ്യമങ്ങളും കഴിഞ്ഞ അഞ്ചുകൊല്ലം ചോദിച്ചുകൊണ്ടിരുന്നത്. പിടിക്കാന്‍ തുടങ്ങിയപ്പോള്‍ രാഷ്ട്രീയവൈരാഗ്യം എന്നു പറഞ്ഞ് അതിനും കുറ്റം. ചെട്ട്യാര്‍ ഹരിശ്ചന്ദ്രനായതുകൊണ്ടൊന്നുമല്ല ഇവര്‍ ബഹളം വെക്കുന്നത്. അടുത്തതാരാണെന്നറിയാനുള്ള വേവലാതിയാണ് നേതാക്കള്‍ക്കെല്ലാം. അമ്മയും മകനും അഴിമതിക്കേസ്സില്‍ ജാമ്യമെടുത്തിട്ടാണ് വീരവാദം മുഴക്കുന്നത്. 

അളിയന്‍ ഏതാണ്ട് ആജീവനാന്തം അകത്താകുമെന്നുറപ്പാണ്. ലക്ഷക്കണക്കിന് കോടിയാണ് യു. പി. എ. ഭരണകാലത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ കൊള്ളയടിച്ചത്. നിയമം നിയമത്തിന്റെ വഴിക്കുപോകും. എല്ലാം പുറത്തുവരും. ഉപ്പുതിന്നവര്‍ വെള്ളം കുടിക്കും. മടിയില്‍ കനമില്ലാത്തതുകൊണ്ട് അമിത് ഷാക്കും മോദിക്കും പേടിക്കാനില്ല. കള്ളനു കഞ്ഞിവെക്കാത്ത സര്‍ക്കാരാണ് ഇന്ദ്രപ്രസ്ഥത്തിലുള്ളതെന്ന് ഇന്ത്യ തിരിച്ചറിയാന്‍ പോകുന്നതേയുള്ളൂ.....

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍