കേരളം

ആലപ്പുഴയില്‍ യുവാവിനെ തല്ലിക്കൊന്ന് കടലില്‍ താഴ്ത്തിയതായി സംശയം; തിരച്ചില്‍ 

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: യുവാവിനെ നാലുപേര്‍ ചേര്‍ന്ന് തല്ലിക്കൊന്ന് കടലില്‍ കെട്ടിത്താഴ്ത്തിയതായി സംശയം. പറവൂര്‍ രണ്ടുതൈ വെളിയില്‍ മനോഹരന്റെ മകന്‍ മനു (27) വിനെയാണ് കാണാതായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കടലില്‍ തിരച്ചില്‍ നടത്തുകയാണ്. 

ബാറില്‍ വച്ചുണ്ടായ അടിപിടിയെ തുടര്‍ന്നാണ് മനുവിനെ കാണാതായത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 9.30ന് പുന്നപ്ര പറവൂര്‍ പരിസരത്തെ ബാറില്‍ വച്ചാണ് സംഭവം. മനുവും നാലംഗ സംഘവും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതേ തുടര്‍ന്ന് സംഘം മനുവിനെ മര്‍ദിച്ച് കൊന്നശേഷം മൃതദേഹം കടലില്‍ കെട്ടിത്താഴ്ത്തിയെന്നാണ് നിഗമനം.  

മനുവിനെ കാണാതായതായി പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പൊലീസ് ബാറിനു സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മനുവിന്റെ തിരോധാനം കൊലപാതകമാണെന്ന നിഗമനത്തിലേക്ക് എത്തുകയായിരുന്നു. സിസിടിവി പരിശോധിച്ചപ്പോള്‍ മനുവിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ കണ്ടെത്തുകയും ചെയ്തു. 
 
അതേസമയം, മനുവിന്റെ മൃതദേഹം കണ്ടെത്താത്തതിനാല്‍ പൊലീസ് ഇക്കാര്യങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു