കേരളം

പൊലീസിന്റെ മൂക്കിന് താഴെ എടിഎം മെഷീന്‍ എടുത്തുകൊണ്ടുപോയി പൊളിക്കാന്‍ ശ്രമം; അന്വേഷണം 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മൂവാറ്റുപുഴ വാഴക്കുളത്ത് എടിഎം മെഷീന്‍ തകര്‍ത്ത് പണം കവരാന്‍ ശ്രമം. മൂവാറ്റുപുഴ - തൊടുപുഴ റോഡരികില്‍ വാഴക്കുളം കല്ലൂര്‍ക്കാട് കവലയ്ക്കു സമീപമുള്ള ഫെഡറല്‍ ബാങ്കിന്റെ എടിഎം ആണ് തകര്‍ത്തത്. എടിഎം കൗണ്ടറില്‍ നിന്നു പൂര്‍ണമായി എടുത്തു മാറ്റിയ മെഷീന്‍ കെട്ടിടത്തിന്റെ പിറകില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പക്ഷേ, പണം നഷ്ടമായില്ല. പൊലീസ് സ്റ്റേഷന് 280 മീറ്റര്‍ മാത്രം അകലെയുളള എടിഎം കൗണ്ടറാണ് തകര്‍ത്തത്.

ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് എടിഎം തകര്‍ത്തതെന്ന് പൊലീസ് പറയുന്നു. കാഷ് ഡിപ്പോസിറ്റ് മെഷീന്‍ തകര്‍ക്കാനും ശ്രമം നടന്നിട്ടുണ്ട്. എടിഎമ്മിന് കാവല്‍ക്കാരന്‍ ഉണ്ടായിരുന്നില്ല. മുഖംമൂടിയും കയ്യുറകളും ധരിച്ചെത്തിയ 3 യുവാക്കള്‍ കമ്പിപ്പാരയുമായി എടിഎം കൗണ്ടറിന്റെ വാതില്‍ തുറന്നെത്തുന്നത് സിസിടിവി ക്യാമറ ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. പിന്നീട് ഇവര്‍ ക്യാമറ തകര്‍ത്തു. 

പാര ഉപയോഗിച്ച് കൗണ്ടറില്‍ നിന്നു മെഷീന്‍ അടര്‍ത്തിയെടുത്തു പുറത്തേക്കു കൊണ്ടുപോയി എന്നാണ് പൊലീസിന്റെ നിഗമനം. കാഷ് ഡിപ്പോസിറ്റ് മെഷീന്റെ (സിഡിഎം) പുറംചട്ട തകര്‍ത്തെങ്കിലും പൂര്‍ണമായി പൊളിക്കാനുള്ള ശ്രമം പരാജയപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി