കേരളം

19കാരനൊപ്പം ഒളിച്ചോടിയ യുവതിയെ പൊലീസ് കണ്ടെത്തി, അമ്മയ്ക്കൊപ്പം പോകില്ല; വഴിത്തിരിവ് 

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: തന്നേക്കാൾ പ്രായം കുറഞ്ഞ യുവാവിനൊപ്പം ഒളിച്ചോടിയ യുവതിയെ പൊലീസ് കണ്ടെത്തി. 19 വയസ്സുകാരനായ കാമുകനൊപ്പം പോയ യുവതിയെ ശാന്തൻപാറ പൊലീസ് വനിതാ ഷെൽട്ടർ ഹോമിലേക്കു മാറ്റി. 

സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി ഏതാനും ദിവസം മുൻപാണ് കാമുകനൊപ്പം തൊടുപുഴയിലേക്ക് പോയത്. പെൺകുട്ടിയെ കാണാനില്ലെന്ന മാതാവിന്റെ പരാതിയെത്തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തൊടുപുഴയിലെ കാമുകന്റെ ബന്ധു വീട്ടിൽ ഇരുവരുമുണ്ടെന്നറിഞ്ഞ പൊലീസ് ഇവരെ സ്റ്റേഷനിൽ വിളിച്ചു വരുത്തി. 

വിവാഹ പ്രായം ആകുമ്പോൾ ഇരുവരുടെയും വിവാഹം നടത്താമെന്ന് ബന്ധുക്കൾ ധാരണയായി. ഇതിനുശേഷം യുവാവിനെ താക്കീതു നൽകി ബന്ധുക്കൾക്കൊപ്പം അയച്ചു. അമ്മയുടെ പരാതിയിൽ കേസ് എടുത്തിരുന്നതിനാൽ യുവതിയെ കട്ടപ്പന കോടതിയിൽ‌ ഹാജരാക്കി. അമ്മയോടൊപ്പം പോകാൻ തയാറല്ലെന്ന് മൊഴി നൽകിയതിനാൽ യുവതിയെ വനിതാ ഷെൽട്ടർ ഹോമിലേക്കു മാറ്റാൻ കോടതി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

സഞ്ചാരികളെ ഇതിലേ ഇതിലേ...; മൂന്നാർ പുഷ്പമേള ഇന്നുമുതൽ

കനത്ത ചൂട് തുടരും; പാലക്കാട് ഓറഞ്ച് അലർട്ട് ; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു