കേരളം

കൊങ്കണ്‍ പാതയിലെ മണ്ണിടിച്ചില്‍; റദ്ദാക്കിയ ട്രെയിനുകള്‍ ഇവ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കൊങ്കണ്‍ റെയില്‍വേ പാതയിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കേരളത്തിലേക്കുള്ള രണ്ട് ട്രെയിനുകള്‍ റദ്ദാക്കി. ചില ട്രെയിനുകള്‍ വഴി തിരിച്ച് വിട്ടിട്ടുമുണ്ട്. മുംബൈയില്‍ നിന്ന് എറണാകുളത്തേക്കുളള തുരന്തോ എക്‌സ്പ്രസും കൊച്ചുവേളിയില്‍ നിന്നും മുംബൈയിലേക്കുളള ഗരീബ് രഥ് എക്‌സ് പ്രസുമാണ് റദ്ദാക്കിയ ട്രെയിനുകള്‍.  

കൊങ്കണ്‍ വഴി പോകേണ്ട ചില ട്രെയിനുകള്‍ പാലക്കാട്  പോതന്നൂര്‍ റൂട്ടിലാണ് വഴിതിരിച്ച് വിട്ടത്. മുംബൈയില്‍ നിന്ന് മംഗലാപുരത്തേക്കുളള ട്രെയിനുകള്‍ സുറത്കല്ലില്‍ യാത്ര അവസാനിപ്പിക്കും. മംഗലാപുരത്ത് നിന്ന് മുംബൈയിലേക്കുളള ട്രെയിനുകളെല്ലാം സുറത് കല്ലില്‍ നിന്നാവും യാത്ര തുടങ്ങുന്നത്. 

നാളെ (ഞായറാഴ്ച (2508) റദ്ദാക്കിയ ട്രെയിനുകള്‍

12224 എറണാകുളം- ലോകമാന്യ തിലക് തുരന്തോ എക്‌സപ്രസ്
12202 കൊച്ചുവേളി- ഗരീബ് രഥ് എക്‌സ്പ്രസ്

വഴിതിരിച്ചു വിട്ടവ

16346 തിരുവനന്തപുരം- ലോകമാന്യതിലക് നേത്രാവതി എക്‌സ്പ്രസ് (ഷൊര്‍ണൂര്‍ പോത്തന്നൂര്‍ ഈറോഡ്  ജോളാര്‍പേട്ട മേല്‍പ്പാക്കം റനിഗുന്ത വാഡി പൂനെ  ലോനാവാല  കല്യാണ്‍ വഴി)
12617 എറണാകുളം- നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ് (ഷൊര്‍ണൂര്‍ പോത്തന്നൂര്‍ ഈറോഡ്  ജോളാര്‍പേട്ട കാട്പാഡി ആരക്കോണം പെരമ്പൂര്‍   ഭോപ്പാല്‍ നാഗ്പൂര്‍ ഝാന്‍സി ആഗ്ര മഥുര വഴി)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും