കേരളം

യുവതിയെ കനാലില്‍ മുക്കിക്കൊല്ലാന്‍ ശ്രമം, പാതിവഴിയില്‍ അപ്രത്യക്ഷനായി ഭര്‍ത്താവ്; ബന്ധുവിന്റെ ക്വട്ടേഷനെന്ന് പ്രതി

സമകാലിക മലയാളം ഡെസ്ക്

മുളങ്കുന്നത്തുകാവ്: ഭര്‍ത്താവിനൊപ്പം മടങ്ങുകയായിരുന്ന യുവതിയെ കനാലില്‍ മുക്കിക്കൊല്ലാന്‍ ശ്രമം. പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. തടപറമ്പില്‍ താമസിക്കുന്ന സാറ(32)നെയാണ് കൊല്ലാന്‍ ശ്രമം നടന്നത്. കോളിക്കുന്ന പുളിനാം പറമ്പില്‍ അനില്‍ കുമാറാണ് പിടിയിലായത്. 

അത്താണിയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങി രണ്ട് വണ്ടികളിലായി മടങ്ങുകയായിരുന്നു സാറയും ഭര്‍ത്താവും. കാട്ടുപള്ളി കനാല്‍ പാലത്തിന് അടുത്ത് വെച്ച് അക്രമി യുവതിയെ റോഡില്‍ തടഞ്ഞു നിര്‍ത്തുകയും, കഴിത്തില്‍ കുത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കുകയും ചെയ്തു. 

പിന്നാലെ യുവതിയെ കനാലിലേക്ക് തള്ളിയിടുകയും, വെള്ളത്തില്‍ മുട്ടി ശ്വാസം മുട്ടിക്കയുമായിരുന്നു. ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് യുവതിയെ രക്ഷിച്ചത്. യുവതിയും ഭര്‍ത്താവും ഒരേ സമയമാണ് സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് ഇറങ്ങിയത് എങ്കിലും, ആക്രമണം നടക്കുന്നതിന് തൊട്ടു മുന്‍പ് ഭര്‍ത്താവിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായതായും പറയുന്നു. 

ചോദ്യം ചെയ്തപ്പോള്‍ യുവതിയുടെ അടുത്ത ബന്ധുവിന്റെ ക്വട്ടേഷന്‍ പ്രകാരമാണ് ആക്രമിച്ചത് എന്നാണ് പ്രതി മൊഴി നല്‍കിയത്. യുവതിയുടെ ഭര്‍ത്താവും, പ്രതിയും ഒരേ ക്രിക്കറ്റ് ക്ലബിലെ അംഗങ്ങളാണ് എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി