കേരളം

ശ്രീധരന്‍ പിള്ള ശ്രമിച്ചത് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍: വെള്ളാപ്പള്ളി

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: തുഷാര്‍ വെള്ളാപ്പള്ളി ചെക്ക് കേസില്‍ അറസ്റ്റിലായപ്പോള്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പിഎസ് ശ്രീധരന്‍ പിള്ള ശ്രമിച്ചതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേന്ദ്ര മന്ത്രി വി മുരളീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ സഹായകരമായ ഒരു നിലപാടെടുത്തപ്പോഴാണ് ശ്രീധരന്‍ പിള്ള മറിച്ചൊരു സമീപനം സ്വീകരിച്ചതെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

ലുലു ഗ്രൂപ്പ് മേധാവി എംഎ യുസഫലി ഇടപെട്ടാണ് തുഷാറിന്റെ മോചനം സാധ്യമാക്കിയതെന്ന് വെള്ളാപ്പള്ളി പറഞ്ഞു. യൂസഫലി മുന്‍കൈയെടുത്താണ് എല്ലാം ചെയ്തത്. അദ്ദേഹത്തിന്റെ അഭിഭാഷക സംഘം അജ്മാനിലെത്തി മോചനം സാധ്യമാക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും തുഷാറിനായി ഇടപെട്ടു. ഇതൊരു കള്ളക്കേസാണ് എന്നു ബോധ്യപ്പെട്ടതിനാലാണ് ഇവരുടെയെല്ലാം ഇടപെടലുണ്ടായതെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

കേന്ദ്ര മന്ത്രി വി മുരളീധരന്‍ ആ സമയത്ത് ദുബൈയില്‍ ഉണ്ടായിരുന്നു. കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ എംബസി ഉദ്യോഗസ്ഥരെ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് അദ്ദേഹം തന്നെ വിളിച്ച് അറിയിച്ചിരുന്നു. ശ്രീധരന്‍ പിള്ള ഇക്കാര്യത്തില്‍ മാന്യതയില്ലാത്ത സമീപനമാണ് സ്വീകരിച്ചത്. അദ്ദേഹം അഭിഭാഷകന്‍ ആണെന്നേയുള്ളൂ, തലച്ചോറില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. 

ശബരിമല സുവര്‍ണാവസരമാണെന്നു പറഞ്ഞപ്പോള്‍ തന്നെ ശ്രീധരന്‍ പിള്ളയുടെ രാഷ്ട്രീയ ഗ്രാഫ് താഴേക്കാണ്. ഇപ്പോഴും അതുതന്നെയാണ് സംഭവിച്ചതെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി