കേരളം

ഏതു കോടതി വിധിയുണ്ടായാലും ഒരു പള്ളിയും വിട്ടുകൊടുക്കില്ല: യാക്കോബായ സഭ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഏതു കോടതി വിധിയുണ്ടായാലും യാക്കോബായ സഭയുടെ ഒരു പള്ളിയും ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ. പള്ളികള്‍ സംരക്ഷിക്കാന്‍ താന്‍ തന്നെ മുന്നില്‍ നില്‍ക്കുമെന്ന് കാതോലിക്കാ ബാവ പറഞ്ഞു. മെട്രൊപൊളിറ്റന്‍ ട്രസ്റ്റി തെരഞ്ഞെടുപ്പിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

യാക്കോബായ സഭയെ ഇല്ലാതാക്കാനാണ് ഓര്‍ത്തഡോക്‌സ് വിഭാഗം ശ്രമിക്കുന്നതെന്ന് ബാവ കുറ്റപ്പെടുത്തി. അന്യന്റെ മുതല്‍ അപഹരിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അതുകൊണ്ട് ഏതു കോടതി വിധിയുണ്ടായാലും ഒരു പള്ളിയും വിട്ടുകൊടുക്കേണ്ടെന്നാണ് തീരുമാനം. കട്ടച്ചിറ സംഭവിച്ചത് മറ്റെവിടെയെങ്കിലും സംഭവിക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ട. 

പള്ളികള്‍ സംരക്ഷിക്കാന്‍ സഭ ഒന്നിച്ചുനില്‍ക്കുമെന്നും താന്‍ അതിന്റെ മുന്നിലുണ്ടാവുമെന്നും കാതോലിക്കാ ബാവ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ, കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ'; വിവാദ പരാമര്‍ശവുമായി സാം പിത്രോദ

'ത​ഗ് ലൈഫി'ലേക്ക് തീപ്പൊരി ലുക്കിൽ ചിമ്പുവിന്റെ മാസ് എൻട്രി; ഇൻട്രോ വിഡിയോ പുറത്ത്

39 ഡിഗ്രി വരെ ചൂട്; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, രാത്രി കടലാക്രമണത്തിന് സാധ്യത

ഗൂഗിള്‍ വാലറ്റ് ഇന്ത്യയിലും, പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം

മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ പ്ലാന്‍ ഉണ്ടോ?; ശ്രദ്ധിക്കേണ്ട എട്ടു കാര്യങ്ങള്‍