കേരളം

പാലായില്‍ മാണി സി കാപ്പന്‍ തന്നെ, സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിട്ട് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞടുപ്പില്‍ മാണി സി കാപ്പന്‍ ഇടതു മുന്നണി സ്ഥാനാര്‍ഥിയാവും. ഇന്നു ചേര്‍ന്ന എന്‍സിപി നേതൃയോഗം മാണി സി കാപ്പനെ സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ചു. ഇക്കാര്യം ഇടതു മുന്നണിയെ അറിയിക്കും. മുന്നണി യോഗത്തിനു ശേഷമാവും സ്ഥാനാര്‍ഥി പ്രഖ്യാപനം.

കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിലും പാലായില്‍ മാണി സി കാപ്പന്‍ ആയിരുന്നു ഇടതു മുന്നണി സ്ഥാനാര്‍ഥി. നിലവില്‍ എന്‍സിപി സംസ്ഥാന ട്രഷറര്‍ ആണ്. 

ഇന്നു വൈകിട്ടാണ് എല്‍ഡിഎഫ് നേതൃയോഗം ചേരുന്നത്. ഈ യോഗത്തില്‍ എന്‍സിപി നിര്‍ദേശം മുന്നോട്ടുവയ്ക്കും. യോഗത്തിന്റെ അംഗീകാരത്തോടെയായിരിക്കും സ്ഥാനാര്‍ഥി പ്രഖ്യാപനം.

കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയുടെ മരണത്തെത്തുടര്‍ന്നാണ് പാലായില്‍ ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നത്. അടുത്ത ഇരുപത്തി മൂന്നാണ് വോട്ടെടുപ്പ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു