കേരളം

ശ്രീറാമിനെതിരെയുള്ള അന്വേഷണത്തിൽ തൃപ്തരെന്ന് ബഷീറിൻ്റെ കുടുംബം; കുറ്റപത്രം തയ്യാറാക്കാനൊരുങ്ങി അന്വേഷണ സംഘം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചു വാഹനമോടിച്ചു മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണത്തിൽ തൃപ്തരാണെന്ന് കൊല്ലപ്പെട്ട ബഷീറിൻ്റെ കുടുംബം. ശ്രീറാമിനെതിരെ കുറ്റപത്രം തയ്യാറാക്കാൻ പ്രത്യേക അന്വേഷണ സംഘം നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അന്വേഷണം നല്ല രീതിയിൽ അവസാനിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയെന്നും പിണറായി വിജയനെ കണ്ടശേഷം ബന്ധുക്കള്‍ പറഞ്ഞു. 

ബഷീറിന്‍റെ ഭാര്യക്ക് ജോലിയും സാമ്പത്തിക സഹായവും സർക്കാർ നൽകിയിരുന്നു. സർക്കാർ നൽകിയ എല്ലാ സഹായങ്ങള്‍ക്കും മുഖ്യമന്ത്രിയെ നേരിൽ കണ്ട് നന്ദി അറിയിക്കുകയായിരുന്നു കുടുംബം. 

മൊഴികൾ എല്ലാം രേഖപ്പെടുത്തിയ സാഹചര്യത്തിൽ കുറ്റപ്പത്രം തയ്യാറാക്കുന്ന നടപടികളിലേക്ക് അന്വേഷണസംഘം കടന്നു. പൂനെയിൽ നിന്നുള്ള സംഘം നടത്തിയ വാഹനപരിശോധനയുടെ റിപ്പോർട്ട് മാത്രമാണ് കിട്ടാനുള്ളത്. ചില രഹസ്യ മൊഴികൾ രേഖപ്പെടുത്താനുമുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം

കള്ളക്കടൽ: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാ​ഗ്രതാ നിർദേശം

വേനല്‍മഴ ഇന്നുമുതല്‍ കനത്തേക്കും, രണ്ടിടത്ത് യെല്ലോ അലര്‍ട്ട്; ഉയര്‍ന്ന താപനില മുന്നറിയിപ്പ്