കേരളം

എഐഎസ്എഫ് നേതാവിനും അമ്മയ്ക്കും വീടുകയറി മര്‍ദനം; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ഹരിപ്പാട്: എഐഎസ്എഫ് മണ്ഡലം സെക്രട്ടറിയെ വീടുകയറി മര്‍ദിച്ച കേസില്‍ സിപിഎം  ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കരുവാറ്റ വടക്ക് കളത്തൂര്‍ കെ.ആര്‍. അദൈ്വത് (19), അമ്മ ജയശ്രീ (48) എന്നിവരെ  ഞായറാഴ്ച വൈകിട്ടു വീട്ടില്‍ക്കയറി മര്‍ദിച്ചു എന്നാണ് കേസ്. 

സിപിഎം വെള്ളംകുളങ്ങര ബ്രാഞ്ച് സെക്രട്ടറി പിലാപ്പുഴ പാലപ്പറമ്പില്‍ രവീന്ദ്രന്‍ (62), പള്ളിക്കൂടത്തിന്റെ കിഴക്കതില്‍ ദിവാകരന്‍ (64), പടിഞ്ഞാറേ തറയില്‍ ഉദയന്‍(52) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീടു ജാമ്യത്തില്‍ വിട്ടു. കേസില്‍ 7 പ്രതികളാണുള്ളതെന്നും ബാക്കിയുള്ളവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു. പ്രതികള്‍ അദൈ്വതിന്റെ വീടിനു സമീപത്തുള്ള മരങ്ങള്‍ വെട്ടിമാറ്റുന്നതിന്റെ വിഡിയോ പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

അതേസമയം, അദൈ്വതിന്റെ വീട്ടുകാര്‍ രവീന്ദ്രനു വിറ്റ മരങ്ങളാണു മുറിച്ചതെന്നു സിപിഎം നേതാക്കള്‍ പറഞ്ഞു. മരങ്ങള്‍ മുറിക്കാന്‍ സമ്മതിക്കുന്നില്ലെന്നു കാണിച്ചു രവീന്ദ്രന്‍ ഹരിപ്പാട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അദൈ്വതിന്റെ കുടുംബവും അയല്‍ക്കാരുമായുള്ള വഴിത്തര്‍ക്കത്തെത്തുടര്‍ന്ന് അയല്‍വാസിയുടെ ബന്ധുക്കള്‍ അദൈ്വതിനെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയതിനു പിന്നാലെയായിരുന്നു ആക്രമണമെന്നു പരാതിയില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്