കേരളം

തൃശൂരില്‍ വിവിധയിടങ്ങളില്‍ ഭൂചലനം 

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍:  തൃശൂര്‍ ജില്ലയിലെ വിവിധ മേഖലകളില്‍ നേരിയ ഭൂചലനം. വരവൂര്‍, ആറങ്ങോട്ടുകര, ദേശമംഗലം എന്നി മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. 

വ്യാഴാഴ്ച രാത്രി 9.35നാണ് സംഭവം. ഭൂമിക്കടിയില്‍ നിന്ന് ഇടിമുഴക്കം പോലുളള ശബ്ദവും കെട്ടിടങ്ങള്‍ക്ക് വിറയലും അനുഭവപ്പെട്ടു. രണ്ട് സെക്കന്‍ഡ് മാത്രമാണുണ്ടായത്. 

മഴ പെയ്യുന്നതിനാല്‍ ഇടിമുഴക്കമാണെന്നാണ് നാട്ടുകാര്‍ കരുതിയിരുന്നത്. വാതിലുകള്‍ ഇളകുകയും പാത്രങ്ങള്‍ മറിഞ്ഞുവീഴുകയും ചെയ്തതോടെയാണ് ഭൂചലനമാണെന്ന് തിരിച്ചറിഞ്ഞതെന്ന് നാട്ടുകാര്‍ പറയുന്നു. ഭൂചലനത്തിന്റെ തീവ്രതയും പ്രഭവകേന്ദ്രവും വ്യക്തമായിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി