കേരളം

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നവരെ എസ്എഫ്‌ഐ ഭീഷണിപ്പെടുത്തുന്നു; പരാതിയുമായി യൂണിവേഴ്‌സിറ്റി കൊളെജിലെ കെഎസ് യു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കൊളേജിലെ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരേ കെഎസ് യു രംഗത്ത്. യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്ന കെഎസ് യുക്കാരെ എസ്എഫ്‌ഐ നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നു എന്നാണ് പരാതി. എസ്എഫ്‌ഐക്കാര്‍ക്കെതിരേ നാളെ ഡിജിപിക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് കെഎസ് യു യൂണിറ്റ് കമ്മിറ്റി. 

കത്തിക്കുത്ത് കേസിന് ശേഷം യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ട് എസ്എഫ്‌ഐ രൂപീകരിച്ച അഡ്‌ഹോക്ക് കമ്മിറ്റിയിലെ അംഗങ്ങള്‍ ഭീഷണിപ്പെടുത്തുന്നുവെന്നാണ് കെഎസ് യുവിന്റെ ആരോപണം. നേരത്തെ കെമിസ്ട്രി ഇസ്ലാമിക് ഹിസ്റ്ററി വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ തമ്മില്‍ ക്യാമ്പസില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതില്‍ ഇടപെടാനെത്തിയ കെഎസ് യു നേതാക്കളെ എസ്എഫ്‌ഐ അഡ്‌ഹോക്ക് കമ്മിറ്റി അംഗങ്ങള്‍ ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചു. കൂടാതെ കെഎസ് യുവില്‍ ചേരാന്‍ താത്പര്യപ്പെടുന്നവരെ എസ്എഫ്‌ഐ ഭീഷണിപ്പെടുത്തുകയാണെന്നും അവര്‍ പറയുന്നു. 

ന്നാല്‍ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പിടിച്ചുനില്‍ക്കാനായി കെഎസ് യുവിന്റെ അടവാണിത് എന്നുമാണ് എസ്എഫ്‌ഐ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രതികരണം. അടുത്തമാസം അവസാനമാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ യൂണിയന്‍ തെരഞ്ഞെടുപ്പ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

തിരുവല്ലയില്‍ ബൈക്കില്‍ സഞ്ചരിച്ച യുവതിയെ മദ്യപന്‍ വലിച്ച് താഴെയിട്ടു; അറസ്റ്റില്‍

317 കിലോ ഭാരം, ദിവസവും 10,000 കലോറിയുടെ ഭക്ഷണം; യുകെയിലെ ഏറ്റവും ഭാരം കൂടിയ വ്യക്തി അന്തരിച്ചു

കൈകള്‍ എന്തിന് വോട്ടുചെയ്യാന്‍; മഷി പുരണ്ടത് അങ്കിതിന്റെ കാല്‍ വിരലില്‍; മാതൃക

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത