കേരളം

കേരളത്തിന്റെ ജൂതമുത്തശ്ശി സാറ കോഹന്‍ അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരളത്തിന്റെ 'ജൂതമുത്തശ്ശി' സാറാ കോഹന്‍ അന്തരിച്ചു. 97 വയസായിരുന്നു. ഇന്ന് ഉച്ചയോടെ മട്ടാഞ്ചേരിയിലെ വീട്ടിലായിരുന്നു അന്ത്യം. കേരളത്തില്‍ താമസിക്കുന്ന ജൂതവംശജരില്‍ ഏറ്റവും പ്രായംകൂടിയ വ്യക്തിയായിരുന്നു സാറ കോഹന്‍. 

സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്കു ശേഷം മട്ടാഞ്ചേരി ജൂത ടൗണില്‍ നടക്കും. കേന്ദ്ര ആദായനികുതി വകുപ്പ് ജീവനക്കാരനായിരുന്ന ഭര്‍ത്താവ് ജേക്കബ് കോഹന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അന്തരിച്ചിരുന്നു. ജേക്കബിന്റെ മരണശേഷം താഹ ഇബ്രാഹിം എന്നയാളാണ് സാറയെ പരിചരിച്ചിരുന്നത്. 

പ്രായാധിക്യം വകവെക്കാതെ ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനെത്തിയ സാറയുടെ വാര്‍ത്ത മാധ്യമങ്ങളില്‍ ഇടംപിടിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി