കേരളം

വീട്ടില്‍ പ്രവേശിക്കരുതെന്ന് കോടതി ഉത്തരവിട്ട ഗൃഹനാഥന്‍ മദ്യലഹരിയില്‍ വീടിന് തീയിട്ടു: ഭാര്യയും മകളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സമകാലിക മലയാളം ഡെസ്ക്

കടുത്തുരുത്തി: മദ്യലഹരിയിലെത്തിയ ഗൃഹനാഥന്‍ വീടിനു തീയിട്ടു. ഭാര്യയും മക്കളും ഓടി രക്ഷപ്പെട്ടുതുകൊണ്ട് വന്‍ വിപത്ത് ഒഴിവായി. കട്ടിലും കിടക്കയും വീടിന്റെ വയറിങ്ങും കത്തി നശിച്ചു. കടുത്തുരുത്തി വെള്ളാശേരി തത്തപ്പള്ളി ഭാഗത്ത്  താഴത്ത് പുത്തന്‍തറ മനോഹരനാണ് (46) വീടിന് തീയിട്ടതെന്ന് പൊലീസ് പറഞ്ഞു.  ഇന്നലെ രാത്രി 8.15 നാണ് സംഭവം. മേസ്തിരി പണിക്കാരനായ മനോഹരന്‍ ജോലി കഴിഞ്ഞ്  മദ്യ ലഹരിയില്‍ എത്തി വീട്ടിലെ കിടക്കകള്‍ക്ക് തീയിടുകയായിരുന്നു. 

കിടക്കയില്‍ നിന്നു തീ പടര്‍ന്നാണ് കട്ടിലും  വയറിങ്ങും കത്തിനശിച്ചത്.  ഭാര്യ മിനിയും മക്കളും സമീപത്തെ  ബന്ധുവിന്റെ വീട്ടില്‍ അഭയം തേടി.  നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് മുട്ടുചിറയില്‍ നിന്ന് അഗ്‌നിശമന സേനയും കടുത്തുരുത്തി പൊലീസും  എത്തി. നാട്ടുകാരുടെ സഹായത്തോടെ  അഗ്‌നിശമന സേന  തീയണച്ചു. മനോഹരനെ പിടികൂടാനായില്ലെന്നും കുടുംബകലഹം പതിവായതിനെത്തുടര്‍ന്നു മനോഹരന്‍ വീട്ടില്‍ പ്രവേശിക്കരുതെന്ന് കോടതി ഉത്തരവുള്ളതായും  പൊലീസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്