കേരളം

എംഎസ്എഫ്-കെഎസ്‌യു പ്രകടനത്തില്‍ പാകിസ്ഥാന്‍ പതാകയെന്ന് ആരോപണം; 30പേര്‍ക്ക് എതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്

പേരാമ്പ്ര: പേരാമ്പ്ര സില്‍വര്‍ കോളജില്‍ പാകിസ്ഥാന്‍ പതാക ഉയര്‍ത്തിയെന്ന ആരോപണം വിവാദമായ പശ്ചാത്തലത്തില്‍ കണ്ടാലറിയാവുന്ന മുപ്പത് പേര്‍ക്കെതിരെ കേസെടുത്തു. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന കെഎസ്‌യു-എംഎസ്എഫ് പ്രകടനത്തില്‍ വീശിയ പതാകയാണ് വിവാദമായത്. 

പൊലീസിന്റെ നിര്‍ദ്ദേശപ്രകാരം പതാക സ്‌റ്റേഷനില്‍ ഹാജരാക്കിയിട്ടുണ്ട്. കേന്ദ്ര ഇന്റലിജന്‍സ് വിഭാഗവും കോളജിലെത്തി അന്വേഷണം നടത്തി. തെരഞ്ഞെടുപ്പ് ജാഥയില്‍ ഉയര്‍ത്തിയ എംഎസ്.എഫിന്റെ പതാക തലതിരിച്ച് പിടിച്ചതാണ് സംഭവത്തിന്റെ കാരണമെന്നാണ് കോളജ് ഗവേണിംഗ് ബോര്‍ഡ് ചെയര്‍മാന്‍ എകെ തറുവായി ഹാജി പറഞ്ഞത്. 

വ്യാഴാഴ്ചയാണ് വിദ്യാര്‍ത്ഥികള്‍ ജാഥ നടത്തിയത്. ഇന്നലെ കോളജിന് ഒഴിവായിരുന്നതിനാല്‍ തിങ്കളാഴ്ച പ്രിന്‍സിപ്പല്‍ സ്റ്റാഫ് മാനേജിംഗ് കമ്മിറ്റി എന്നിവര്‍ ഒന്നിച്ച് കൂടുതല്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്‌യു, എംഎസ്എഫ് പ്രകടനത്തിനിടെ പാകിസ്ഥാന്‍ പതാക ഉയര്‍ത്തി എന്നാരോപിച്ച് പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കോളജിലേക്ക് മാര്‍ച്ച് നടത്തി. 

കുറെക്കാലമായി യുഡിഎസ്എഫ് കുത്തകയാക്കി വച്ചിരിക്കുന്ന കോളജില്‍ തിവ്രവാദികള്‍ നുഴഞ്ഞു കയറിയെന്ന് ബിജെപി ആരോപിച്ചു. സംഭവത്തെ കുറിച്ച് എന്‍ഐഎ അന്വേഷിക്കണമെന്നും മനേജ്‌മെന്റിനെ പ്രതി ചേര്‍ക്കണമെന്നും സംഭവത്തില്‍ മുസ്ലിം ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!

'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ

'ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ'; ഒടുവില്‍ ആ സത്യം തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍