കേരളം

പാലായിലെ തര്‍ക്കം കണ്ട് ആരും പനിക്കേണ്ട; വിജയം യുഡിഎഫിനെന്ന് പികെ കുഞ്ഞാലിക്കുട്ടി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പാലായിലെ തര്‍ക്കം കണ്ട് ആരും പനിക്കേണ്ടെന്നും വിജയം യു.ഡി.എഫിനൊപ്പം തന്നെയാവുമെന്നും മുസ്ലീം ലീഗ് ദേശീയ ജന.സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഇതിലും വലിയ തര്‍ക്കം യു.ഡി.എഫിലുണ്ടായപ്പോഴും വിജയം യു.ഡി.എഫിനൊപ്പമായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം ഇതിന് ഉദാഹരണമാണ്. അടുത്ത യു.ഡി.എഫ് യോഗത്തില്‍ പാലായിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

രാജ്യത്ത് അസ്വസ്ഥതയുണ്ടാക്കാനാണ് മോദിയുടെ ശ്രമം. ഒടുവിലത്തെ ഉദാഹരണമാണ് പൗരത്വരജിസ്റ്റര്‍. ഇതിന്റെ പിന്നില്‍ ഹിഡന്‍ അജണ്ടയുണ്ട്. അത് പൗരന്‍മാരെ രണ്ടായി തരംതിരിക്കാനുള്ള അജണ്ടയാണ്. ഇത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. വലിയ ഭൂരിപക്ഷത്തില്‍ തന്നെ പാലായില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി വിജയിക്കും. തര്‍ക്കങ്ങളൊക്കെ അന്ന് ഇല്ലാതായി തീരും. ഒരു തരത്തിലുള്ള വിവാദത്തിനും സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി