കേരളം

മന്ത്രിയാണെന്ന് കരുതി തടഞ്ഞു; പൊലീസ് വാഹനത്തിന്റെ അകമ്പടിയിലെത്തിയത് ചെന്നിത്തല; 'വീണിടം വിഷ്ണുലോക'മാക്കി പാര്‍ട്ടി പ്രവര്‍ത്തകര്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്തിന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിന് മുന്നില്‍വച്ച് മര്‍ദ്ദനത്തില്‍ ബാലുശ്ശേരിയില്‍ പ്രതിഷേധപ്രകടനം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അബദ്ധത്തില്‍ തടഞ്ഞത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാഹനം.

മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധ പ്രകടനം നടക്കുന്നതിനിടെയാണ് പൊലിസ് വാഹനത്തിന്റെ അകമ്പടിയില്‍ സ്‌റ്റേറ്റ് കാര്‍ വരുന്നത്. പിന്നിട് ഒന്നും നോക്കിയില്ല. മന്ത്രിമാരുടെ വാഹനം ആണെന്ന് കരുതി പ്രവര്‍ത്തകര്‍ കാറിന് മുന്‍പില്‍ ചാടി വീണ് മുദ്രാവാക്യം വിളി തുടങ്ങി. അല്‍പ്പം കഴിഞ്ഞാണ് അത് സ്വന്തം നേതാവാണെന്നം കാറില്‍ ചെന്നിത്തല ആണെന്നന്നും ഉള്ള കാര്യം പ്രവര്‍ത്തകര്‍ മനസ്സിലാക്കിയത്.

ഇതോടെ പ്രതിഷേധ മുദ്രാവാക്യം മാറ്റി യൂണിവേഴ്‌സിറ്റി കോളേജിലെ പ്രശ്‌നത്തിലിടപെട്ട പ്രതിപക്ഷ നേതാവിന് അഭിവാദ്യം അര്‍പ്പിക്കലായി. പരിപാടിക്ക് കാറിലിരുന്ന്‌ കൈവീശി അഭിവാദ്യമര്‍പ്പിച്ചാണ് രമേശ് ചെന്നിത്തല കടന്നു പോയത്. പ്രതിഷേധവും ബാലുശ്ശേരി ടൗണിലെ ഗതാഗതകുരുക്കും പ്രതിപക്ഷ നേതാവിനെ അല്‍പസമയം വലച്ചു. മണ്ഡലം പ്രസിഡന്റ് സി രാജന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പരിപാടികള്‍.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആള് മാറിപ്പോയ സംഭവം സോഷ്യല്‍ മീഡിയയില്‍ വ്യാപക പരിഹാസങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. 'സ്വന്തം നേതാവ് ആയ ചെന്നിത്തലയുടെ വാഹനം തടഞ്ഞു കരിങ്കൊടി കാണിച്ചു മുദ്രാവാക്യം വിളിച്ചു ബാലുശ്ശേരിയിലെ യൂത്തന്മാര്‍ മാതൃക ആയി' എന്നതടക്കമുള്ള ട്രോളുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി