കേരളം

രാത്രി സുഹൃത്തായ യുവതിയുടെ വീട്ടിലെത്തി; പതിനഞ്ചംഗസംഘം വീട്ടില്‍ നിന്നും പിടിച്ചിറക്കി ക്രൂരമായി മര്‍ദ്ദിച്ചു; മലപ്പുറത്ത് വീണ്ടും സദാചാര ഗുണ്ടായിസം

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മലപ്പുറത്ത് പെരുമ്പടപ്പില്‍ സുഹൃത്തായ യുവതിയുടെ വീട്ടിലെത്തിയ യുവാവിന് നേരെ സദാചാരഗുണ്ടാ ആക്രമണം. പെരുമ്പടപ്പ് സ്വദേശി ബാദുഷയ്ക്കാണ് ക്രൂരമര്‍ദ്ദനം ഏറ്റത്. സംഭവത്തില്‍ പെരുമ്പടപ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. യുവാവിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം ഉണ്ടായത്. ബാദുഷ യുവതിയുടെ വീട്ടിലെത്തിയ വിവരം മനസിലാക്കിയ ഒരു സംഘം ആളുകള്‍ വീട് വളഞ്ഞ് ഇയാളെ പിടിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. അക്രമത്തില്‍ ബാദുഷയ്ക്ക് സാരമായി പരുക്കേറ്റിരുന്നു. സദാചാരപൊലീസ് ചമഞ്ഞ് എത്തിയ സംഘം തന്നെ മര്‍ദ്ദിക്കുകയായിരുന്നെന്ന് ബാദുഷ പൊലീസിനോട് പറഞ്ഞു. കണ്ടാല്‍ അറിയാവുന്ന പതിനഞ്ച് പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

തന്റെ സുഹൃത്തിന്റെ വീട്ടിലാണ് എത്തിയതെന്നും അവരുടെ അറിവോടെയാണ് വീട്ടിലെത്തിയതെന്ന് ബാദുഷ പറഞ്ഞിട്ടും സംഘം കേള്‍ക്കാന്‍ തയ്യാറായില്ല. അതിന് പിന്നാലെ സംഘം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്ന് ബാദുഷ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പൊന്നാനി ആശുപത്രിയില്‍ ചികിത്സയിലായ ബാദുഷ ഇന്നാണ് ആശുപത്രി വിട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ, കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ'; വിവാദ പരാമര്‍ശവുമായി സാം പിത്രോദ

'ത​ഗ് ലൈഫി'ലേക്ക് തീപ്പൊരി ലുക്കിൽ ചിമ്പുവിന്റെ മാസ് എൻട്രി; ഇൻട്രോ വിഡിയോ പുറത്ത്

39 ഡിഗ്രി വരെ ചൂട്; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, രാത്രി കടലാക്രമണത്തിന് സാധ്യത

ഗൂഗിള്‍ വാലറ്റ് ഇന്ത്യയിലും, പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം

മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ പ്ലാന്‍ ഉണ്ടോ?; ശ്രദ്ധിക്കേണ്ട എട്ടു കാര്യങ്ങള്‍