കേരളം

വിഷമുളള പാമ്പുകളുടെ ശല്യം കാരണം പൊറുതിമുട്ടി; വീടിന്റെ ഭിത്തി തന്നെ പൊളിച്ചുമാറ്റി വയനാട്ടിലെ കുടുംബം, വീട് ഉപേക്ഷിച്ച് സഹോദരിയുടെ വീട്ടില്‍

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: പാമ്പ് ശല്യം കാരണം വീടിന്റെ ഭിത്തി തന്നെ പൊളിച്ചുമാറ്റി വയനാട്ടിലെ ഒരു കുടുംബം. കൊടുംവിഷമുള്ള മൂര്‍ഖന്‍, വെളളിക്കെട്ടന്‍ തുടങ്ങിയ പാമ്പുകളുടെ ശല്യം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് സുനിതയും മക്കളും. 

ബത്തേരി താലൂക്ക് ആശുപത്രിക്ക് സമീപം താമസിക്കുന്ന സുനിതയുടെ ഭര്‍ത്താവ് കുറച്ച് നാളുകള്‍ക്ക് മുമ്പ് മരിച്ചുപോയി. മക്കളായ പ്ലസ്ടു വിദ്യാര്‍ഥി പവനും പ്ലസ് വണ്‍ വിദ്യാര്‍ഥി നന്ദനയുമാണ് സുനിതയോടൊപ്പമുള്ളത്. നാലര സെന്റിലെ വീട് ഉപേക്ഷിച്ച് സഹോദരിയുടെ വീട്ടിലാണ് ഇപ്പോഴിവര്‍. സഹോദന്റെ ഭക്ഷണശാലയില്‍ സഹായത്തിനു നില്‍ക്കുന്ന സുനിതയ്ക്കു മറ്റൊരു വീട് വാടകയ്‌ക്കെടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്.

മൂന്നു വര്‍ഷം മുന്‍പാണ് പാമ്പ് ശല്യം തുടങ്ങിയതെന്ന് സുനിത പറയുന്നു. വീട് ഉപേക്ഷിക്കേണ്ട ദുരവസ്ഥയിലാണ് ഈ നിര്‍ധന കുടുംബം. വേറെ സ്ഥലത്ത് പുതിയ വീട് വയ്ക്കാന്‍ സുമനസുകളുടെ സഹായം ഇവര്‍ക്കാവശ്യമാണ്. പുതിയ വീടിനുള്ള അനുവാദം നല്‍കുന്ന കാര്യങ്ങള്‍ വേഗത്തിലാക്കാമെന്ന് ബത്തേരി നഗരസഭാധ്യക്ഷന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി