കേരളം

ശബരിമല കര്‍മസമിതിയുടെ ഹര്‍ത്താലിലുണ്ടായ നഷ്ടം നികത്തണം; ഹൈക്കോടതിയുടെ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശബരിമല യുവതീപ്രവേശന വിധിക്ക് എതിരെ ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലില്‍ നശിപ്പിച്ച പൊതു, സ്വകാര്യ സ്വത്തുക്കളുടെ നഷ്ടം കണക്കാക്കാന്‍ കമ്മീഷനെ നിയമിക്കുമെന്ന് ഹൈക്കോടതി. അക്രമങ്ങളിലെ നഷ്ടം കണക്കുകൂട്ടി ഇരകള്‍ക്ക് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.ക്ലെയിം കമ്മീഷണര്‍ രൂപീകരണം സംബന്ധിച്ച് വിവരങ്ങള്‍ അറിയിക്കാന്‍ രജിസ്ട്രിക്ക് കോടതി നിര്‍ദേശം നല്‍കി.

2019 ജനുവരി രണ്ട്, മൂന്ന് ദിവസങ്ങളിലാണ് ഹര്‍ത്താല്‍ നടത്തിയത്. ബിജെപി പിന്തുണയോടെയായിരുന്നു ഹര്‍ത്താല്‍. ഹര്‍ത്താല്‍ അനുകൂലികളും എതിര്‍ക്കുന്നവരും തെരുവില്‍ ഏറ്റുമുട്ടി. ഹര്‍ത്താല്‍ ദിവസങ്ങളില്‍ വ്യാപക ആക്രമണം നടന്നിരുന്നു. നിരവധി പൊതു, സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിച്ചു.

ആക്രമണങ്ങളില്‍ ഏറ്റവുംകൂടുതല്‍ നഷ്ടം സംഭവിച്ചത് കെഎസ്ആര്‍ടിസിക്കാണ്. 3.5കോടിയുടെ നഷ്ടമാണ് കെഎസ്ആര്‍ടിസിക്ക് മാത്രം സംഭവിച്ചത്. ആക്രമണത്തില്‍ നൂറിലേറെ ബസുകള്‍ തകര്‍ന്നു. കെഎസ്ആര്‍ടിസിക്ക് എതിരെ നടന്ന ആക്രമങ്ങളില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ തകര്‍ന്ന ബസ്സുകളുമായി പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ആക്രമണ സംഭവങ്ങളുമായി ബന്ധപ്പെട്ട് ആകെ 1286 കേസുകളിലായി 37,979 പ്രതികളാണുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

20 ലക്ഷം യാത്രക്കാര്‍, വാട്ടര്‍ മെട്രോയ്ക്ക് ചരിത്ര നേട്ടമെന്ന് മന്ത്രി രാജീവ്

ഹാപ്പി ബര്‍ത്ത്‌ഡേ ക്വീന്‍; സാമന്തയ്ക്ക് 37ാം പിറന്നാള്‍

കേരളത്തിന്റെ അഭിമാനം; ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ അരങ്ങേറി സജന സജീവന്‍