കേരളം

മോഷണക്കേസ് പ്രതികള്‍ ജയിലില്‍ വാര്‍ഡന്‍മാരെ ആക്രമിച്ചു; പരിക്ക്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്:  ജില്ലാ ജയിലില്‍ പ്രതികള്‍ വാര്‍ഡന്‍മാരെ ആക്രമിച്ചു.  മോഷണക്കേസ് പ്രതികളായ അമ്പായത്തോട് അഷ്‌റഫ്, ഷമിന്‍ എന്നിവരാണ് അക്രമം നടത്തിയത്. ജയിലിലെ ചില്ലുകള്‍ ഇവര്‍ തകര്‍ത്തതായാണ് വിവരം. 

ഇവര്‍ മോഷണം, പിടിച്ചുപറി തുടങ്ങിയ കേസുകളിലെ റിമാന്‍ഡ് പ്രതികളാണ്. ജയിലിനുള്ളില്‍ ഇവര്‍ നടത്തുന്ന അക്രമങ്ങള്‍ രേഖയാക്കുന്നതിനായി മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചതാണ് വാര്‍ഡന്മാരെ ആക്രമിക്കുന്നതിലേക്കെത്തിച്ചത്. ആക്രമണത്തില്‍ വാര്‍ഡന്മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ജയില്‍ ഡിജിപിക്ക് അധികൃതര്‍ റിപ്പോര്‍ട്ട് കൈമാറി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി