കേരളം

കശ്മീരില്‍ മഞ്ഞുമലയിടിഞ്ഞു വീണു; മലയാളി ഉള്‍പ്പെടെ നാല് സൈനികര്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍:  കശ്മീരില്‍ മഞ്ഞുമലയിടിഞ്ഞ് വീണ് മലയാളി ഉള്‍പ്പെടെ നാല് സൈനികര്‍ മരിച്ചു. തിരുവനന്തപുരം പൂവ്വച്ചല്‍ കുളക്കാട് സ്വദേശി എസ് എസ് അഖിലാണ് മരിച്ച മലയാളി.

നിയന്ത്രണരേഖയില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് നാലുപേര്‍ മരിച്ചത്.ചൊവ്വാഴ്ച ഉച്ചയ്ക്ക് കുപ്‌വാര ജില്ലയിലെ താങ്ധര്‍ സെക്ടറിലെ സൈനിക പോസ്റ്റിലേക്ക് മഞ്ഞുമല ഇടിഞ്ഞുവീണതാണ് ഒരു സംഭവം. ഇതില്‍ നാലുപേര്‍ കുടുങ്ങി. തെരച്ചിലിന് ഒടുവില്‍ ബുധനാഴ്ച മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തുകയും ഒരാളെ ജീവനോടെ രക്ഷിക്കുകയും ചെയ്തു.

ബന്ദിപ്പോര ഗുരസ് മേഖലയിലെ ആര്‍മി പട്രോളിങ്ങിനിടെ മഞ്ഞുവീണതാണ് രണ്ടാമത്തെ സംഭവം. ഇതില്‍ രണ്ടുപേരാണ് കുടുങ്ങിയത്.  ഒരാളെ ജീവനോടെ രക്ഷിച്ചതായി സൈന്യം അറിയിച്ചു. മലയാളി സൈനികന്‍ മരിച്ചത് എവിടെയാണ് എന്നതിനെ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്.

കരസേനയില്‍ നഴ്‌സിങ് അസിസ്റ്റന്റാണ് അഖില്‍. ശ്രീനഗറിലെ ആശുപത്രിയില്‍ മൃതദേഹം സൂക്ഷിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം