കേരളം

ശബരിമലയില്‍ ദര്‍ശനം നടത്താന്‍ സുരക്ഷ വേണെന്ന് രഹ്ന ഫാത്തിമ, സുപ്രീംകോടതിയെ സമീപിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ശബരിമല ദര്‍ശനത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രഹന ഫാത്തിമ സുപ്രീംകോടതിയെ സമീപിച്ചു. ക്ഷേത്ര ദര്‍ശനത്തിന് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് രഹന കോടതിയെ സമീപിച്ചത്. ആവശ്യം അടുത്ത ആഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

കഴിഞ്ഞ തവണ രഹന ഫാത്തിമ ശബരിമല ദര്‍ശനത്തിനെത്തിയത് വന്‍ സംഘര്‍ഷത്തിനാണ് വഴിവെച്ചത്. പൊലീസിന്‍രെ ഹെല്‍മെറ്റ് ധരിപ്പിച്ച് ശബരിമല സന്നിധാനത്തേക്ക് എത്തിക്കാനായിരുന്നു പൊലീസ് ശ്രമിച്ചത്. വിവരം അറിഞ്ഞ ഭക്തര്‍ തമ്പടിച്ച് തടഞ്ഞതോടെ ശബരിമല സംഘര്‍ഷഭൂമിയായി.

പ്രശ്‌നം വഷളായതോടെ രഹന ഫാത്തിമയെ ദര്‍ശനം നടത്താന്‍ അനുവദിക്കാതെ തിരിച്ച് അയക്കുകയായിരുന്നു. സംഭവത്തില്‍ മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചു എന്നാരോപിച്ച് രഹന ഫാത്തിമക്കെതിരെ കേസും ടെുത്തിരുന്നു. ബിഎസ്എന്‍എല്‍ ജീവനക്കാരിയായ രഹന ഫാത്തിമക്കെതിരെ സ്ഥലംമാറ്റ നടപടിയും സര്‍ക്കാര്‍ എടുത്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വിമാനം ആകാശച്ചുഴിയിൽപ്പെട്ടു, ആടിയുലഞ്ഞ് യാത്രക്കാർ; ഒരു മരണം- വീഡിയോ

വല്യമ്മക്കൊപ്പം പശുവിനെ കെട്ടാന്‍ പോയി, മൂന്നു വയസുകാരന്‍ കുളത്തില്‍ വീണുമരിച്ചു

ഇരട്ടത്താടി ഒഴിവാക്കാം; മുഖത്തെ കൊഴുപ്പ് നീക്കം ചെയ്യാൻ വ്യായാമങ്ങൾ

മുംബൈയില്‍ വിമാനം തട്ടി 39 ഫ്‌ളമിംഗോ പക്ഷികള്‍ ചത്തു-വീഡിയോ

75ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ചിറ്റൂരിൽ വിറ്റ ടിക്കറ്റിന്; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു