കേരളം

പട്ടിണി കാരണം കുട്ടികളെ അമ്മ ശിശുക്ഷേമ സമിതിക്ക് നല്‍കിയ സംഭവം: അച്ഛന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പട്ടിണി കാരണം അമ്മ കുഞ്ഞുങ്ങളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവത്തില്‍ അച്ഛന്‍ കുഞ്ഞുമോനെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയെയും മക്കളെയും മര്‍ദിച്ചു എന്ന പരാതിയിലാണ് അറസ്റ്റ്. വഞ്ചിയൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. 

കൈതമുക്ക് റയില്‍വെ പുറമ്പോക്കില്‍ താമസിക്കുന്ന യുവതിയാണ് വളര്‍ത്താന്‍ സാധിക്കില്ലെന്ന് കാട്ടി ശിശുക്ഷേമ സമിതിക്ക് കുഞ്ഞുങ്ങളെ കൈമാറിയത്. ആറ് മക്കളില്‍ നാലുപേരെയാണ് ശിശുക്ഷേമ സമിതിക്ക് കൈമാറിയത്. 

ഭര്‍ത്താവ് കുഞ്ഞുമോന്‍ മദ്യപിച്ചുവന്ന് തന്നെയും കുഞ്ഞുങ്ങളെയും മര്‍ദിക്കാറുണ്ടെന്നും വീട്ടു ചെലവിന് പണം തരാറില്ലെന്നും കുഞ്ഞുങ്ങളെ ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് ശിശുക്ഷേമ സമിതിക്ക് നല്‍കിയ അപേക്ഷയില്‍ യുവതി പറഞ്ഞിരുന്നു. 

അമ്മയും രണ്ടുകുഞ്ഞുങ്ങളും മഹിളാ മന്ദിരത്തിലാണുള്ളത്. ഇവിടെയെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് അറസ്റ്റിലേക്ക് കടന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

പന്തീരങ്കാവ് ​ഗാർഹിക പീഡനം; പ്രതി രാ​ഹുൽ ജർമനിയിലേക്ക് കടന്നു; ലുക്കൗട്ട് സർക്കുലർ

കെഎസ്ആർടിസി ഡ്രൈവര്‍ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

നവജാതശിശുവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ സംഭവം; യുവതിയുടെ സുഹൃത്തിനെതിരെ ബലാത്സം​ഗത്തിന് കേസ്

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു