കേരളം

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി കേരളത്തില്‍; ഷെഹ് ലയുടെ വീട്ടിലെത്തും

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. വയനാട്ടില്‍ സ്‌കൂളില്‍ വെച്ച് പാമ്പുകടിയേറ്റ് മരിച്ച ഷെഹല ഷെറിന്റെ കുടുംബത്തെ വെള്ളിയാഴ്ച രാഹുല്‍ സന്ദര്‍ശിക്കും. 

ബുധനാഴ്ച രാത്രിയോടെയാണ് രാഹുല്‍ കോഴിക്കോടെത്തിയത്. വയനാട് ജില്ലയിലെ വിവിധ പരിപാടികളില്‍ രാഹുല്‍ പങ്കെടുക്കുന്നുണ്ട്. ഷെഹ് ലയ്ക്ക് പാമ്പുകടിയേറ്റ സര്‍വജന സ്‌കൂളും രാഹുല്‍ സന്ദര്‍ശിക്കും. സ്‌കൂളിന്റെ വികസനത്തിന്റെ എംപി ഫണ്ടില്‍ നിന്നും സഹായം നല്‍കുമെന്ന് രാഹുല്‍ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച പ്രഖ്യാപനവും സന്ദര്‍ശന വേളയില്‍ ഉണ്ടായേക്കും. 

വ്യാഴാഴ്ച രാവിലെ കരുവാരക്കുണ്ട് സ്‌കൂള്‍ കെട്ടിടവും എടക്കര പഞ്ചായത്ത് കോപ്ലക്‌സിന്റെ ഉദ്ഘാടനവും രാഹുല്‍ നിര്‍വഹിക്കും. പിന്നാലെ നിലമ്പൂരില്‍ യുഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്ന രാഹുല്‍, ശനിയാഴ്ച വൈകീട്ടോടെ ഡല്‍ഹിക്ക് മടങ്ങും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി