കേരളം

'എന്ത് തെമ്മാടിത്തരവും പറഞ്ഞാല്‍ കേട്ടിരിക്കില്ല; ജയശങ്കറിനെ മര്യാദ പഠിപ്പിക്കും'; മാനനഷ്ടക്കേസ് നല്‍കുമെന്ന് എംബി രാജേഷ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്ന അഡ്വ. ജയശങ്കറിന്റെ പരാമര്‍ശത്തില്‍ രൂക്ഷപ്രതികരണവുമായി സിപിഎം നേതാവും മുന്‍ എംപിയുമായ എംബി രാജേഷ്. ആരെയും എന്തുംപറയാന്‍ ജന്മാവകാശമുണ്ടെന്ന് കരുതുന്ന ആളാണ് ജയശങ്കര്‍. പുലഭ്യം പറയല്‍ അലങ്കാരമായിട്ടും ഭൂഷണമായിട്ടും കൊണ്ടുനടക്കുന്ന ആളാണ്. പക്ഷെ എന്ത് തെമ്മാടിത്തരവും പറഞ്ഞാല്‍ കേട്ടിരിക്കാന്‍ ആളല്ല ഞാനെന്നും അദ്ദേഹത്തെ മര്യാദ പഠിപ്പിക്കുമെന്നും ചാനല്‍ ചര്‍്ച്ചക്കിടെ എംബി രാജേഷ് പറഞ്ഞു.

ഇത്തരം അപമാനകരമായ പ്രതികരണം ആദ്യം നടത്തിയത് ഹിന്ദു ഐക്യവേദിയുടെ നേതാവ് കെപി ശശികലയാണ്. മറ്റ് ചിലരും ഇതേ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇവര്‍ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ക്രിമിനല്‍ നടപടികള്‍ ആരംഭിച്ചിട്ടുമുണ്ട്. ജയശങ്കറിനെതിരെ മാനനഷ്ടത്തിന് കേസ് നല്‍കുമെന്ന് രാജേഷ് പറഞ്ഞു.

അതേസമയം രാജേഷിനെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി അഡ്വ. ജയശങ്കര്‍ പറഞ്ഞു. നിയമനടപടിയെ ഭയക്കുന്ന ആളല്ല താനെന്നും നേരത്തെ രാജേഷിന്റെ പാര്‍ട്ടി സെക്രട്ടറിയായ പിണറായി വിജയനും തനിക്കെതിരെ കേസ് നല്‍കിയിരുന്നതായും ജയശങ്കര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി