കേരളം

വരുംദിവസങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളടക്കം കൂടുതല്‍ പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ ചേരും: എംഎം മണി

സമകാലിക മലയാളം ഡെസ്ക്

ത്തനംതിട്ട ജില്ലയില്‍ വരുംദിവസങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളടക്കം കൂടുതല്‍ പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ ചേരുമെന്ന് മന്ത്രി എംഎം മണി. ജില്ലയില്‍ കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ ചേര്‍ന്ന വിവരം പങ്കുവച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇതു പറഞ്ഞത്. 

'പത്തനംതിട്ട ജില്ലയിലെ 5 നിയമസഭ മണ്ഡലങ്ങളിലും എല്‍ഡിഎഫ് വിജയിച്ചതോടെ കോണ്‍ഗ്രസ്സിലും ബിജെപിയിലും തമ്മിലടി തുടങ്ങി.
ബിജെപി, കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ചെങ്കൊടി തണലിലേക്ക് എത്തിയത് നൂറില്‍പ്പരം പ്രവര്‍ത്തകര്‍. പത്തനംതിട്ട ഏഴംകുളം ജംഗ്ഷനില്‍ സിപിഎം സംഘടിപ്പിച്ച പൊതുയോഗത്തില്‍ വച്ച് സിപിഎമ്മിലേക്ക് വന്ന പ്രവര്‍ത്തകരെ സ്വീകരിച്ചു.

കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറാന്‍ തക്കം പാര്‍ത്തിരിക്കുമ്പോളാണ് മുങ്ങാന്‍ പോകുന്ന കപ്പലില്‍ നിന്നും ജീവന്‍ നിലനിര്‍ത്താന്‍ അണികളും പ്രാദേശിക നേതാക്കളും കൂട്ടത്തോടെ ചെങ്കൊടി തണലിലേക്ക് എത്തിയത്. വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളടക്കം കൂടുതല്‍ പ്രവര്‍ത്തകര്‍ സിപിഎമ്മിനൊപ്പം അണിചേരും.'- അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍