കേരളം

ചക്കുളത്തുകാവ് പൊങ്കാല; മൂന്ന് താലൂക്കുകള്‍ക്ക് നാളെ അവധി

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ചക്കുളത്തുകാവ് പൊങ്കാല പ്രമാണിച്ച് മൂന്ന് താലൂക്കുകള്‍ക്ക് നാളെ അവധി.ചെങ്ങന്നൂര്‍, കുട്ടനാട്, മാവേലിക്കര താലൂക്കുകളിലെ 
എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല.

ചക്കുളത്തുകാവ് ഉത്സവത്തിനോടനുബന്ധിച്ച് നാളെ പുലര്‍ച്ചെ നാലിന് ഗണപതിഹോമവും നിര്‍മ്മാല്യദര്‍ശനവും 8.30 ന് വിളിച്ചു ചൊല്ലി പ്രാര്‍ത്ഥനയും നടക്കും. രാവിലെ 9 ന് ക്ഷേത്രകാര്യദര്‍ശി  മണിക്കുട്ടന്‍ നമ്പൂതിരിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ആദ്ധ്യാത്മിക സംഗമം മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. 

പൊങ്കാലയുടെ ഉദ്ഘാടനം ഹിന്ദു മഹാമണ്ഡലം പ്രസിഡന്റ്  പി എസ് നായര്‍ നിര്‍വഹിക്കും. ദേവസ്വം കമ്മീഷണര്‍ ഹര്‍ഷന്‍ മുഖ്യാതിഥിയായിരിക്കും. തുടര്‍ന്ന് ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ ദേവിയെ ക്ഷേത്രശ്രീകോവിലില്‍ നിന്നും എഴുന്നള്ളിച്ച് പൊങ്കാലയ്ക്കുളള പണ്ടാര അടുപ്പിന് സമീപം എത്തുമ്പോള്‍ പൊങ്കാലക്ക് തുടക്കം കുറിച്ചുകൊണ്ട് പണ്ടാര അടുപ്പിലേയ്ക്ക് മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി അഗ്‌നി പകരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അമേഠിയിലെയും റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍