കേരളം

ആകെയുള്ള ഏഴു സെന്റും വീടും മകനും ഭാര്യയും സ്വന്തമാക്കി, ഇപ്പോള്‍ നിരന്തര മര്‍ദനം; പരാതിയുമായി വൃദ്ധരായ അച്ഛനും അമ്മയും

സമകാലിക മലയാളം ഡെസ്ക്

ആലുവ: മകനും ഭാര്യയും ചേര്‍ന്നു നിരന്തരം മര്‍ദിക്കുന്നെന്നും സമാധാനമായി ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും ആരോപിച്ച് വയോധിക ദമ്പതികള്‍ മനുഷ്യാവകാശ കമ്മിഷനു പരാതി നല്‍കി. ആകെയുള്ള സമ്പാദ്യമായ 7 സെന്റ് സ്ഥലവും വീടും അവര്‍ സ്വന്തമാക്കിയെന്നും പരാതിയില്‍ പറയുന്നു. പറവൂര്‍ വടക്കേക്കര സ്വദേശികളായ മണിയും (72) ഭാര്യ ഉഷ(63) യുമാണ് പരാതിക്കാര്‍.

പൊലീസില്‍ പലതവണ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നും ഓരോ തവണ ചെല്ലുമ്പോഴും കുറച്ചുനേരം സ്‌റ്റേഷനില്‍ നിര്‍ത്തിയശേഷം എതിര്‍കക്ഷികള്‍ വന്നില്ലെന്ന് പറഞ്ഞ് തിരിച്ചയയ്ക്കുകയാണ് പതിവെന്നും ഇവര്‍ പറഞ്ഞു. മകന്‍ സിപിഎം പ്രവര്‍ത്തകനായതാണ് കാരണമെന്നാണ് ഇവര്‍ ആരോപിക്കുന്നത്. 

ഫോര്‍ട്ടകൊച്ചി ആര്‍ഡിഒയ്ക്കും ദമ്പതികള്‍ പരാതി നല്‍കിയിരുന്നെങ്കിലും ഇതിലും നടപടിയുണ്ടായില്ല. പരാതിയില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാന്‍ ആവശ്യപ്പെട്ട് ആര്‍ഡിഒയ്ക്കു നോട്ടീസ് നല്‍കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ