കേരളം

ഭരണഘടനാവിരുദ്ധമായ ഒരു നിയമത്തിനും കേരളത്തില്‍ സ്ഥാനമില്ല; പൗരത്വ ഭേദഗതി ബില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പൗരത്വ ഭേദഗതി ബില്‍ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ ബില്ല് ഭഗണഘടനാവിരുദ്ധമാണെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഭരണഘടന ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുക. ഭരണഘടനാവിരുദ്ധമായ നിലപാട് അംഗീകരിക്കാന്‍ സംസ്ഥാനത്തിന് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

വിവിധ വേദികളിലൂടെ കേന്ദ്രത്തിനോട് സംസ്ഥാന സര്‍ക്കാരിന്റെ പ്രതിഷേധം അറിയിക്കും. പൗരത്വ ഭേദഗതി ബില്ലിന് എതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരുന്നത് സ്വാഭാവികമാണ്, പക്ഷേ പരിധി വിടാന്‍ പാടില്ല. മതാടിസ്ഥാനത്തിലുള്ള രാഷ്ട്രമായി ഇന്ത്യയെ വിഭജിക്കുക എന്ന സവര്‍ക്കറുടെയും ഗോവാള്‍ക്കാറുടെയും മോഹമാണ് കേന്ദ്രം നടപ്പാക്കാന്‍ ശ്രമിക്കുന്നത്. 

മതരാഷ്ട്രമായ പാകിസ്ഥാനോട് നമ്മളെ തന്നെ ഉപമിക്കുകയും അവിടെ നടക്കുന്നത് ഇവിടെയും നടക്കണമെന്ന് ശഠിക്കുകയും ചെയ്യുന്ന പ്രാകൃത രാഷ്ട്രീയമാണ് ആര്‍എസ്എസിന്റെത്. ലോകത്തിന് മുന്നില്‍ ഇന്ത്യയെ നാണംകെടുത്തുന്ന നിയമമാണിത്. കേരളത്തില്‍ മതാടിസ്ഥാനത്തിലുളള ഒരു വേര്‍തിരിവും അനുവദിക്കില്ല.-അദ്ദേഹം പറഞ്ഞു.

കാലാകാലങ്ങളായി ഈ പ്രദേശത്ത് വന്നുചേര്‍ന്ന എല്ലാ ആളുകളെയും ഉള്‍ക്കൊണ്ട സമൂഹമാണ് നമ്മുടെത്. ജനങ്ങളെ വര്‍ഗീയതയുടെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കില്ല. ഈ നിയമം ജുഡീഷ്യല്‍ പരിശോധനയില്‍ നിലനില്‍ക്കില്ല എന്നത് വ്യക്തമാണ്. അങ്ങനെയെരിക്കെ തന്നെ അധികാരത്തിന്റെ മുഷ്‌ക് ഉപയോഗിച്ച് ഭരണഘടനാ വിരുദ്ധ നിയമങ്ങള്‍ പാസാക്കുന്നത് നീചമായ രാഷ്ട്രീയ ലക്ഷ്യം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.  രാജ്യത്തിന്റെ സമ്പദ്ഘടന പരിതാപകരമായ നിലയിലാണ് എന്ന പഠനങ്ങളും കണക്കുകളും പുറത്തുവന്നിട്ടുണ്ട്. അത്തരം ഗുരുതര പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യാത്ര അവിസ്മരണീയം'... സുനില്‍ ഛേത്രി വിരമിക്കുന്നു

'ഇന്ത്യ ചന്ദ്രനില്‍ വരെ എത്തി, പാകിസ്ഥാനില്‍ ഇപ്പോഴും കുട്ടികള്‍ ഗട്ടറില്‍ വീണ് മരിക്കുന്നു'; വിമര്‍ശനവുമായി പാക് നേതാവ്

അയ്യോ ഐശ്വര്യക്ക് ഇതെന്തുപറ്റി! മകൾക്കൊപ്പം കാനിലെത്തിയ താരത്തെ കണ്ട് ആരാധകർ

ബോക്‌സ്‌ഓഫീസ് കുലുക്കാൻ കച്ചമുറുക്കി ചന്തുവും നീലകണ്ഠനും നാ​ഗവല്ലിയും; മലയാള സിനിമയ്‌ക്ക് റീ-റിലീസുകളുടെ കാലം

പുതിയ റെക്കോര്‍ഡ് ഇടുമോ?, 54,000 കടന്ന് വീണ്ടും സ്വര്‍ണവില, ഒറ്റയടിക്ക് ഉയര്‍ന്നത് 560 രൂപ