കേരളം

റോഡിലെ ഗട്ടര്‍ 'കൊലനില'മായി; കുഴിയില്‍ വീണ യുവാവിന്റെ ശരീരത്തിലുടെ ലോറി കയറിയിറങ്ങി; ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചിയില്‍ റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ചു. പാലാരിവട്ടം മെട്രോ സ്‌റ്റേഷന് സമീപം പൈപ്പ് പൊട്ടി റോഡിലുണ്ടായ കുഴിയില്‍ വീണ് ഇരുചക്രവാഹന യാത്രക്കാരന്‍ മരിച്ചു. കുനമ്മാവ് സ്വദേശി യദുലാലാണ് മരിച്ചത്. 23  വയസ്സായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ യുവാവിന്റെ ശരീരത്തിലേക്ക് ലോറി കയറുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു അപകടം. 

പാലാരിവട്ടം മെട്രോ സ്‌റ്റേഷന് സമീപത്താണ് ഒരടി താഴ്ചയുള്ള കുഴിയുള്ളത്. മാസങ്ങളോളമായുള്ള കുഴി അടയ്ക്കാന്‍ വാട്ടര്‍  അതോറിറ്റി തയ്യാറായിരുന്നില്ല. ഇതിനെതിരെ ജനങ്ങളുടെ പ്രതിഷേധം ഉണ്ടായിട്ടും കുഴിയടയ്ക്കാന്‍ വാട്ടര്‍ അതോറിറ്റി നടപടി സ്വീകരിച്ചില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. 

കുഴിയുടെ സമീപത്തുവെച്ച് അശാസ്ത്രീയമായ ബോര്‍ഡാണ് അപകടത്തിന് ഇടയാക്കിയത്.  കുഴിയുടെ അടുത്തെത്തുമ്പോഴെ ഇരുചക്രവാഹനക്കാര്‍ക്ക്് കുഴി കാണാന്‍ കഴിയുകയുള്ളു. കുഴി കണ്ടയുടനെ വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഇരുചക്ര വാഹന യാത്രക്കാരന്‍ റോഡില്‍ തെറിച്ചുവീഴുകയായിരുന്നു. പിന്നാലെ വന്ന ലോറി യുവാവിന്റെ ദേഹത്ത് കയറുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം