കേരളം

ബം​​ഗാളിലെ സംഘർഷം; കേരളത്തിൽ നിന്നുള്ള ട്രെയിനുകൾ റദ്ദാക്കി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പൗരത്വ ഭേ​​​ദ​ഗതി നിയമത്തിനെതിരെ പശ്ചിമ ബം​ഗാളിൽ പ്രതിഷേധം കനക്കവെ കേരളത്തിൽ നിന്നുള്ള ട്രെയിനുകൾ റദ്ദാക്കി. ഹൗറ- എറണാകുളം എക്സ്പ്രസാണ് റദ്ദാക്കിയത്. തിരുവനന്തപുരം- ഹൗറ എക്സ്പ്രസ് എറണാകുളം വരെയായിരിക്കും. 17ാം തീയതി പുറപ്പെടുന്ന എറണാകുളം- ഹൗറ എക്സ്പ്രസും റദ്ദാക്കിയിട്ടുണ്ട്.

അതിനിടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബം​ഗാളിൽ വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. പ്രക്ഷോഭകര്‍ നിർത്തിയിട്ട, ആളുകളില്ലാത്ത അഞ്ച് ട്രെയിനുകള്‍ക്ക് തീവെച്ചു. മുര്‍ഷിദാബാദ് ജില്ലയിലെ ലാല്‍ഗോള റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. പ്രതിഷേധക്കാർ മൂന്ന് ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ അടക്കം 15 ബസുകള്‍ക്കും തീയിട്ടു. യാത്രക്കാരെ ബസുകളില്‍ നിന്ന് ഇറക്കിയ ശേഷമായിരുന്നു ബസുകള്‍ അഗ്നിക്കിരയാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'