കേരളം

സദാചാര ഗുണ്ടായിസ ആരോപണം നേരിടുന്ന പ്രസ്‌ക്ലബ് മുന്‍ സെക്രട്ടറിയെ ന്യായീകരിച്ച് വി മുരളീധരന്‍; പ്രതിഷേധവുമായി വനിതാമാധ്യമപ്രവര്‍ത്തകര്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: സഹപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ച് കയറി സദാചാര ഗുണ്ടായിസം നടത്തിയെന്ന് ആരോപണം നേരിടുന്ന തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണനെ ന്യായീകരിച്ച കേന്ദ്ര മന്ത്രി വി മുരളീധരന് എതിരെ വനിതാ മാധ്യമപ്രവര്‍ത്തകരുടെ പ്രപതിഷേധം. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തില്‍ പ്രസംഗിക്കുന്നതിനിടെയാണ് മുരളീധരന്‍ രാധാകൃഷ്ണനെ ന്യായീകരിച്ച് സംസാരിച്ചത്. 

രാധാകൃഷ്ണനും മനുഷ്യാവകാശമുണ്ടെന്നും സമാന കേസുകളിലും ഇതേ ആവേശം കാണിക്കണം എന്നുമായിരുന്നു മന്ത്രി പറഞ്ഞത്. ഇതിനെതിരെ പ്രസംഗത്തിന് ശേഷം വനിതാ മാധ്യമപ്രവര്‍ത്തകര്‍ മുരളീധരനെ വളഞ്ഞ് പ്രതിഷേധം അറിയിക്കുകയായിരുന്നു.  പരാമര്‍ശം ശരിയല്ലെന്ന് വനിതാ മാധ്യമപ്രവര്‍ത്തകര്‍ മന്ത്രിയോട് പറഞ്ഞു. 

സംഭവവുമായി ബന്ധപ്പെട്ട് എം രാധാകൃഷ്ണനെ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി സ്ഥാനത്ത് നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. വനിതാ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നായിരുന്നു സസ്‌പെന്‍ഷന്‍. പരാതിയുടെ അടിസ്ഥാനത്തില്‍ രാധാകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്