കേരളം

എസ്‌ഐ ഇരുന്ന സീറ്റിനടിയില്‍ രണ്ട് കിലോ സ്വര്‍ണം; സഹയാത്രികയും അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ദുബൈയില്‍ നിന്ന് എമിറേറ്റഴ്‌സ് വിമാനത്തില്‍ തിരുവനന്തപുരത്ത്  എത്തിച്ച രണ്ട് കിലോ സ്വര്‍ണം ഡിആര്‍ഐ പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്റ്റിലായി. വഞ്ചിയൂര്‍ ക്രൈം എസ്‌ഐ സഫീര്‍, സഹയാത്രിക പ്രിജി സിമി എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ സീറ്റിനടിയില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. 

ഈ സീറ്റില്‍ യാത്ര ചെയ്ത വഞ്ചിയൂര്‍ ക്രൈം എസ്‌ഐ സഫീറിനെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. സഫീറിനൊപ്പമുണ്ടായിരുന്ന വനിതാ സുഹൃത്തിനെയും ചോദ്യം ചെയ്യുന്നുണ്ട്. സ്വര്‍ണം കണ്ടെത്തിയ സീറ്റിന്റെ അതേ നിരയിലുണ്ടായിരുന്ന മറ്റ് യാത്രക്കാരുടെയും മെഴിയെടുക്കും. 

തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിക്ക് തിരുവനന്തപുരത്ത് എത്തിയ വിമാനത്തിലെ യാത്രക്കാരായിരുന്നു ഇരുവരും. ഇരുവരും ദുബൈയില്‍ ഒരുമിച്ചുണ്ടായിരുന്നതായും യാത്രാടിക്കറ്റ് ബുക്ക് ചെയ്തതും ഒരുമിച്ചാണെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതായാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും