കേരളം

നാളെ ഹര്‍ത്താല്‍; രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; പൗരത്വ ഭേദഗതി നിയമത്തിനെതിരേ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ നാളെ ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താല്‍ രാവിലെ ആറു മണി മതുല്‍ വൈകിട്ട് ആറു വരെയായിരിക്കുമെന്ന് വെല്‍ഫെയല്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം അറിയിച്ചു. 

എസ്ഡിപിഐ, ബിഎസ്പി, തുടങ്ങിയ മുപ്പതില്‍ അധികം സംഘടനകള്‍ ചേര്‍ന്നാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ശബരിമല ഉള്‍പ്പെടുന്ന റാന്നി താലൂക്കിനെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി. കൂടാതെ ശബരിമല തീര്‍ത്ഥാടകര്‍ക്കും അവര്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാകാതെയായിരിക്കും ഹര്‍ത്താല്‍ നടത്തുക. 

എന്നാല്‍ നാളെ നടത്തുന്ന ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്നും നടത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവ് പ്രകാരം ഏഴു ദിവസം മുന്‍പ് ഹര്‍ത്താലിന് നോട്ടീസ് നല്‍കണം ഇത് ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. പ്രമുഖ മുസ്ലിം സംഘടനകളെല്ലാം ഈ ഹര്‍ത്താലിന് പിന്തുണയില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി അസോസിയേഷനും വ്യക്തമാക്കി. സിപിഎമ്മും ഹര്‍ത്താലിന് എതിരാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ