കേരളം

ഹര്‍ത്താല്‍; പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക പരീക്ഷ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; ഹര്‍ത്താലിനെ തുടര്‍ന്ന് അര്‍ധവാര്‍ഷിക പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക പരീക്ഷ നടത്തും. ഡിസംബര്‍ 30 നാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി വീണ്ടും പരീക്ഷ നടത്തുക. സ്‌കൂളുകളില്‍ പ്രത്യേക ചോദ്യ പേപ്പര്‍ തയാറാക്കിയായിരിക്കും പരീക്ഷ. നിര്‍ദേശം ഉടന്‍ നല്‍കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. 

പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ചാണ് സംയുക്ത സമിതി ഹര്‍ത്താല്‍ നടത്തിയത്. എന്നാല്‍ ഹര്‍ത്താല്‍ നിയമാനുസൃതമല്ലെന്ന് പൊലീസ് അറിയിച്ചതോടെ വിദ്യാര്‍ത്ഥികളുടെ പരീക്ഷ മാറ്റിവെച്ചിരുന്നില്ല. എന്നാല്‍ ബസുകളും മറ്റും സര്‍വീസ് നടത്താതിരുന്നതിനെ തുടര്‍ന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ നഷ്ടമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'സിബിഐയുടെ പ്രവര്‍ത്തനം ഞങ്ങളുടെ നിയന്ത്രണത്തിലല്ല'; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പാമ്പുകടിയേറ്റ് മരിച്ചു; ഉയിര്‍ത്തേഴുന്നേല്‍ക്കുമെന്ന് കരുതി 20കാരന്റെ മൃതദേഹം ഗംഗയില്‍ കെട്ടിയിട്ടത് രണ്ടുദിവസം; വീഡിയോ

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''