കേരളം

മുസ്ലീം തൊപ്പി ധരിച്ച് കലാപം നടത്തുന്നത് ബിജെപിക്കാര്‍; മമത ബാനര്‍ജി

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പൗരത്വനിയമഭേദഗതി നിയമത്തിലൂടെ മോദി സര്‍ക്കാര്‍ മുസ്ലീങ്ങളെ അപകീര്‍ത്തിപ്പെടുത്തുകയാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മുസ്ലീം തൊപ്പി ധരിച്ച് ബിജെപി പ്രവര്‍ത്തകര്‍ നാടാകെ കലാപമഴിച്ചുവിടുകയാണെന്നും മമത ബാനര്‍ജി പറഞ്ഞു. കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച മെഗാറാലിയില്‍ സംസാരിക്കുകയായിരുന്നു മമത. 

പൗരത്വനിയമഭേദഗതിയില്‍ ധൈര്യമുണ്ടെങ്കില്‍ ഹിതപരിശോധന നടത്താനാണ് ബിജെപി തയ്യാറാകേണ്ടത്. പരാജയപ്പെട്ടപ്പാല്‍ ബിജെപി സര്‍ക്കാര്‍ രാജിവെച്ച് ഒഴിയണമെന്നും മമത പറഞ്ഞു. 

പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയെ കയ്യേറ്റം ചെയ്ത പൊലീസ് നടപടിക്കെതിരെയും മമത രംഗത്തെത്തി. സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളെ ഭയക്കുന്നു. ഗാന്ധിജിയുടെ പോസ്റ്റര്‍ കൈയ്യില്‍ വെച്ചതിനും പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചതിനും ഇന്ത്യയിലെ പ്രമുഖ ചരിത്രകാരനെ സര്‍ക്കാര്‍ ഭയക്കുന്നുവെന്നായിരുന്നു മമതയുടെ ട്വീറ്റ്. 

ബംഗളൂരുവില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ചരിത്രകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ രാമചന്ദ്ര ഗുഹയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല; പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറി