കേരളം

വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരായി കേരള മണ്ണില്‍; മധുരം നല്‍കി സ്വീകരിച്ച് മന്ത്രി: (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: ദേശീയ പൗരത്വ നിയമഭേദഗതിക്ക് എതിരായി നടക്കുന്ന പ്രക്ഷോഭം കനത്തതോടെ കര്‍ഫ്യു പ്രഖ്യാപിച്ച മംഗളൂരുവില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികളെ കേരളത്തിലെത്തിച്ചു. അഞ്ച് കെഎസ്ആര്‍ടിസി ബസുകളിലാണ് വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കാസര്‍കോട് എത്തിച്ച വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ എത്തി. മധുരം നല്‍കിയാണ് മന്ത്രി വിദ്യാര്‍ത്ഥികളെ സ്വീകരിച്ചത്. 

വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ വൈകുന്നേരം മൂന്നു മണിയോടെയാണ് സര്‍ക്കാര്‍ കെഎസ്ആര്‍ടിസി ബസുകള്‍ വിട്ടത്. പൊലീസ് സുരക്ഷയോടെയായിരുന്നു ബസുകളുടെ യാത്ര. ബസുകളുടെ സുരക്ഷ ഉറപ്പാക്കാനായി കാസര്‍കോഡ് ജില്ലാ കളക്ടര്‍ മംഗളൂരു ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്