കേരളം

'നമുക്ക് കാണാം'; ബി ഗോപാലകൃഷ്ണന് സീതാറാം യെച്ചൂരിയുടെ മറുപടി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ദേശിയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നതില്‍ നിന്ന് വിട്ടുനിന്നാല്‍ കേരളത്തിന് റേഷന്‍ അനുവദിക്കില്ലെന്ന ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ പ്രതികരണത്തിന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മറുപടി. നമുക്ക് കാണാമെന്നാണ് യെച്ചൂരി ഫേസ്ബുക്കില്‍ കുറിച്ചത്. 

'ആദ്യം മോദി കേരളത്തെ സൊമാലിയ എന്ന് വിളിച്ചു. കേരളത്തെ പട്ടിണിക്കിട്ട് ഇപ്പോള്‍ ആ സ്വപ്‌നം പൂര്‍ത്തീകരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാലത് ഒരിക്കലും സംഭവിക്കാന്‍ പോവുന്നില്ല. അവര്‍ സ്വപ്‌നം കാണട്ടെ. നമുക്ക് കാണാം' എന്ന് യെച്ചൂരി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 

ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നവര്‍ പാകിസ്ഥാനിലേക്ക് പോകേണ്ടി വരുമെന്നും, എന്‍പിആര്‍ പിണറായി വിജയനെ കൊണ്ടുതന്നെ കേരളത്തില്‍ നടപ്പിലാക്കിക്കുമെന്നുമാണ് ബി ഗോപാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. മുസ്ലീം ലീഗ് മത വര്‍ഗീയ വാദികളെ കയറൂരി വിടുകയാണ്. ഗള്‍ഫിലുള്ള ഹിന്ദുക്കളെ ചിലര്‍ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും, ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നവര്‍ പാകിസ്ഥാനിലേക്ക് പോകേണ്ടി വരുമെന്നും ഗോപാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍കള്‍ക്ക് കര്‍ശനനിയന്ത്രണം

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത

ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)