കേരളം

ആദിവാസി ഊരിന്റെ ആദ്യ ഡോക്ടര്‍; അഭിമാനമായി ജ്യോത്സ്‌ന

സമകാലിക മലയാളം ഡെസ്ക്


 
കോഴിക്കോട്; ഏറെ സന്തോഷത്തിലാണ് വിലങ്ങാട് കുറ്റല്ലൂര്‍ ആദിവാസി ഊരുനിവാസികള്‍. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഊരിന് ആദ്യമായി ഒരു ഡോക്ടറെ ലഭിച്ചിരിക്കുകയാണ്. ജ്യോത്സ്‌ന എന്ന കൊച്ചുമിടുക്കിയാണ് ആദിവാസി ഊരിലെ ആദ്യത്തെ ഡോക്ടറായത്. തൊഴിലുറപ്പ് തൊഴിലാളി ഉഷയുടെ മൂത്ത മകളാണ് ജ്യോത്സ്‌ന. കോളനിയിലെ കഷ്ടപ്പാടുകളോട് പോരാടിയാണ് ഈ മിടുക്കി ഡോക്ടര്‍ കുപ്പായം അണിഞ്ഞത്. 

പ്ലസ് ടുവിന് മികച്ച വിജയം നേടിയ ഈ മിടുക്കി 2014 ല്‍ ആണ് കണ്ണൂര്‍ പറശ്ശിനിക്കടവിലെ എം.വി.രാഘവന്‍ സ്മാരക ആയുര്‍വേദ കോളജില്‍ ബിഎഎംഎസിന് ചേര്‍ന്നത്. കഴിഞ്ഞ ദിവസം ഫലം  വന്നതോടെയാണ് ജ്യോത്സ്‌ന ഊരിനും നാട്ടുകാര്‍ക്കും വളയം ജനമൈത്രി പൊലീസിനും പ്രിയങ്കരിയായത്. 

പഠനത്തില്‍ മിടുക്കിയായിരുന്ന ജ്യോത്സ്‌നയെ 2013ല്‍ കോളനി സന്ദര്‍ശനത്തിനെത്തിയ പൊലീസുദ്യോഗസ്ഥരാണ് കണ്ടെത്തുന്നത്. തുടര്‍ന്ന് പൊലീസ് പിന്തുണയോടെയും കോളനിക്കാരുടെയും  നാട്ടുകാരുടെയും സഹകരണത്തോടെയുമാണ് തുടര്‍പഠനത്തിന് അയക്കുന്നത്. ഇന്റേണ്‍ഷിപ് പൂര്‍ത്തിയായശേഷം മൂന്ന് വര്‍ഷം പോസ്റ്റ് ഗ്രാജ്വേഷന്‍ ചെയ്യാനാണ് ജ്യോത്സ്‌നയുടെ താല്‍പര്യം. തന്റെ ഊരിനും,  പ്രോത്സാഹനങ്ങള്‍ നല്‍കിയവര്‍ക്കുമെല്ലാം നന്ദി അറിയിക്കുകയാണ് ഈ ആയുര്‍വേദ ഡോക്ടര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ