കേരളം

പ്രാർത്ഥനാ​ഗ്രൂപ്പിന്റെ മറവിൽ ജോലി വാ​ഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; മുഖ്യപ്രതി അറസ്റ്റിൽ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വിദേശത്ത് ജോലി വാ​ഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ.  35കാരനായ കാസർകോട് സ്വദേശി ജോഷി തോമസാണ് എറണാകുളത്ത് അറസ്റ്റിലായത്. പ്രാർത്ഥനാ​ഗ്രൂപ്പിന്റെ മറവിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. തട്ടിപ്പിനിരയായ 45 പേരുടെ പരാതിയിലാണ് അറസ്റ്റ്. 

ബെം​ഗളൂരു കേന്ദ്രീകരിച്ച് നടത്തിയിരുന്ന 'സെയിന്റ് ജോർജ്' എന്ന പ്രാർത്ഥനാ​ഗ്രൂപ്പിന്റെ മറവിലായിരുന്നു ജോഷിയുടെ തട്ടിപ്പ്. വിദേശത്തിരുന്നായിരുന്നു പ്രവർത്തനങ്ങൾ. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ വീണ്ടും വിദേശത്തേക്ക് കടന്ന ഇയാൾ കഴിഞ്ഞദിവസം ദുബായിൽനിന്ന് മുംബൈ വിമാനത്താവളത്തിലെത്തിയ സമയത്താണ് അറസ്റ്റിലായത്. വിമാനത്താവള അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാൾ പൊലീസ് പിടിയിലായത്. 

ജോഷിയുടെ ഇടനിലക്കാരിയായി പ്രവർത്തിച്ചിരുന്ന മാർ​ഗ്രറ്റ് എന്ന യുവതിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇരുവർക്കുമെതിരെ വിവിധ ജില്ലകളിൽ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്