കേരളം

കുട്ടി ഭക്ഷണം കഴിക്കുന്നില്ല, എക്‌സറെ എടുത്തപ്പോള്‍ അന്നനാളത്തില്‍ ബാറ്ററി; ഒന്നരവയസുകാരി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

നാദാപുരം; കളിക്കുന്നതിനിടെ ഇലക്ട്രോണിക് ബാറ്ററി വിഴുങ്ങിയതിനെ തുടര്‍ന്ന് ഒന്നര വയസുകാരി മരിച്ചു. അബുദാബിയില്‍ ജോലി ചെയ്യുന്ന വളയം ചെറുമോത്ത് ഓണപ്പറമ്പത്ത് റഷീദിന്റെയും ഷരീഫയുടേയും മകള്‍ ഫാത്തിമ അമാനയാണ് മരിച്ചത്. മൂന്ന് ദിവസം മുന്‍പാണ് കുട്ടി ബാറ്ററി വിഴുങ്ങിയത്. എന്നാല്‍ ഇതിനെക്കുറിച്ച് മാതാപിതാക്കള്‍ അറിഞ്ഞിരുന്നില്ല. 

ബാറ്ററി വിഴുങ്ങിയതോടെ കുഞ്ഞ് ഭക്ഷണം കഴിക്കാതായി. തുടര്‍ന്ന് വീട്ടുകാര്‍ ഡോക്റ്ററെ കാണിച്ചു. എക്‌സറെ പരിശോധന നടത്തിയപ്പോഴാണ് അന്ന നാളത്തില്‍ നാണയം പോലുള്ള ബാറ്ററി കുടുങ്ങിയത് കണ്ടത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ബാറ്ററി പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബാറ്ററി കുടുങ്ങിയ ഭാഗത്ത് വ്രണമായിരുന്നു. ഫാത്തിമ അമാനയുടെ സഹോദരന്‍ റിഷാദ് രണ്ട് വര്‍ഷം മുന്‍പ് പുഴയില്‍ മുങ്ങി മരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

ഭര്‍ത്താവുമായി വഴക്ക്, പിഞ്ചുമകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് അമ്മ; ദാരുണാന്ത്യം

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ